Global block

bissplus@gmail.com

Global Menu

വമ്പൻ ഓഫറുമായി സ്പൈസ് ജെറ്റ്

ന്യൂഡൽഹി : എയർലൈൻസ് മേഖലയിൽ പതിനൊന്നാം വാർഷികം ആഘോഷിക്കുന്ന സ്പൈസ് ജെറ്റ് പുതിയ ഓഫറുമായി എത്തുന്നു.ആഭ്യന്തര യാത്രക്കായി യാത്രക്കാർക്ക്  511 രൂപ മുതലുള്ള യാത്രകളാണ് സ്പൈസ് ജെറ്റ്  ഒരുക്കിരിക്കുന്നത്. മെയ്‌ 16 നും 19 നും ഇടയിൽ ബൂക്കിംഗ് നടത്തുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക.

യാത്രക്കാർക്ക് ജൂൺ 15 മുതൽ സെപ്റ്റംബർ 30  വരെയുള്ള കാലയളവിൽ ഈ ഓഫറിൽ യാത്രകൾ  ചെയ്യാവുന്നതാണ്. ഡെറാഡൂൺ, ബാഗ്ഡോഗ്ര, ഉദയ്പൂർ, ജയ്പൂർ, ഗോവ, പോർട്ട് ബ്ലെയർ, കൊച്ചി തുടങ്ങിയ ആഭ്യന്തര റൂട്ടുകളിലാണ് ഈ ഓഫർ ലഭ്യമാകുക. 

നികുതി കൂടി  ചേർത്ത്  വരുമ്പോൾ 1000 രൂപയ്ക്ക് മുകളിലായിരിക്കും ടിക്കറ്റ്‌ വില.   ഡൽഹി-ജയ്പൂർ റൂട്ടിലാണ് ഏറ്റവും കുറഞ്ഞ നിരക്കായ 511 രൂപയ്ക്കു യാത്ര ചെയ്യാൻ സാധിക്കുക.  നികുതി കൂടി ചേരുമ്പോൾ ഇത്  1129 രൂപയാക്കും. നിലവിൽ ഈ ഓഫർ പരിമിതമായ സീറ്റുകളിൽ  മാത്രമായിരിക്കും ലഭിക്കുക. എന്നാൽ എത്ര സീറ്റുകളിലാണ് ഈ ഓഫർ ലഭ്യമാകുക എന്ന് കമ്പനി വ്യക്തമാകിയിട്ടില്ല.

ആഭ്യന്തര യാത്രകൾ   കൂടാതെ ചില അന്താരാഷ്ട്ര  യാത്രകളിലും സ്പൈസ്  ജെറ്റ് ഓഫർ ലഭ്യമാക്കിയിട്ടുണ്ട്. ബാങ്കോക്ക്, കൊളംബോ, ദുബായ്, മസ്കറ്റ് എന്നിവിടങ്ങളിലേക്കുള്ള  യാത്രകളിലാണ് കുറഞ്ഞ നിരക്കിൽ യാത്രകാർക്ക് യാത്ര ചെയ്യാൻ  സാധിക്കുക.  2111 രൂപയാണ് അന്താരാഷ്ട്ര യാത്രക്കയി നികുതി ഒഴിച്ചുള്ള കുറഞ്ഞ നിരക്ക്  ജൂൺ 1-നും ജൂലൈ 20-നും ഇടയിലുള്ള യാത്രകൾക്കാണ് ഈ ഓഫർ ലഭ്യമാകുക.

Post your comments