Global block

bissplus@gmail.com

Global Menu

ഐടെൽ ഫോണുകൾ, വില 700 മുതൽ 7,000 രൂപ വരെ

ന്യൂഡൽഹി : ഹോങ്കോംഗ് അധിഷ്ടിതമായി പ്രവർത്തിക്കുന്ന ഹാൻഡ്സെറ്റ് നിർമ്മാതാക്കളായ  ഐടെൽ ഇന്ത്യയിലേയ്ക്ക് ചുവടു വക്കുന്നു. 700  മുതൽ 7,000 രൂപ വരെ വിലവരുന്ന ഫോണുകളുമായാണ് ഐടെൽ എത്തുന്നത്. ഇതിലുടെ വളരെ മിതമായ വിലയിൽ  ഫീച്ചർ, സ്മാർട്ട്‌ ഫോണുകൾ ഉപഭോക്താക്കളിൽ എത്തിക്കുകയെന്നതാണ് കമ്പനിയുടെ ലക്ഷ്യം.

സ്മാർട്ട്‌ സെൽഫി, സ്മാർട്ട്‌ പവർ, ഷൈൻ തുടങ്ങിയ മൂന്ന് ശ്രേണികളിലായിട്ടാണ് ഫീച്ചർ ഫോണുകൾ ലഭിക്കുക . ഇവ കൂടാതെ 4ജി സപ്പോർട്ടോടു കൂടിയ  ആൻഡ്രോയിഡ് ഫോണും വിപണിയിൽ കൊണ്ടുവരാൻ കമ്പനി പദ്ധതിയിടുന്നുണ്ട്.

ഐടി 1511  എന്നു പേരിട്ടിരിക്കുന്ന ഈ ഡ്യുവൽ-സിം ഫോണിൽ ക്യാമറയ്ക്കാണ് ഏറെ പ്രാധാന്യം നൽകിയിരിക്കുന്നത് . കൂടാതെ 100 ദിവസത്തെ റീപ്ലേസ്മെന്റ് വാറൻറ്റിയും 12  മാസത്തെ റീപ്പയർ വാറൻറ്റിയുംകമ്പനി  വാഗ്ദാനം ചെയ്യുന്നു.

ഉത്തർപ്രദേശ്‌, ബീഹാർ, പഞ്ചാബ്, ജാർഖണ്ഡ്, ജമ്മു-കാശ്മീർ, രാജസ്ഥാൻ,ഹരിയാന, ഉത്തരാഖണ്ഡ്,ഗുജറാത്ത് തുടങ്ങിയ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിപണികളിലാകും ഫോണുകൾ ആദ്യം എത്തുക . എയർടെൽ, വോഡഫോൺ, ഷാർപ്, സോണി, ഇന്റൽ, സാംസങ്, ജാവ, ഫേസ്ബുക്ക്‌ തുടങ്ങിയ  കമ്പനികളുമായി ചേർന്ന് പുതിയ സേവനങ്ങളും ഓഫറുകളും കൊണ്ട് വരാനും കമ്പനിക്ക് തീരുമാനമുണ്ട്.

ആഫ്രിക്കയിലെ ഏറ്റവും വലിയ ഹാൻഡ്‌സെറ്റ് നിർമാതാക്കളായ ട്രാൻഷൻ ഹോൾഡിംഗ്സിന്റെ കീഴിലുള്ള ഒരു പ്രമുഖ ബ്രാൻഡാണ്  ഐടെൽ.  

Post your comments