Global block

bissplus@gmail.com

Global Menu

സൂപ്പര്‍നെറ്റ് സേവനങ്ങളുമായി വോഡഫോണ്‍

കൊച്ചി: വോഡഫോണ്‍ ഇന്ത്യ കേരളത്തിലെ 75 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ മികച്ച കണക്ടിവിറ്റി സേവനങ്ങള്‍ ലഭ്യമാക്കുന്ന വോഡഫോണ്‍ സൂപ്പര്‍നെറ്റ് അവതരിപ്പിച്ചു. തങ്ങളുടെ വോയ്സ് ഡാറ്റാ ആവശ്യങ്ങള്‍ക്കായി എല്ലാ സമയത്തും തികഞ്ഞ ആത്മവിശ്വാസത്തോടെ കണക്ടഡ് ആയിരിക്കാന്‍ തങ്ങളുടെ ഉപഭോക്താക്കളെ ശക്തരാക്കുന്ന നെറ്റ്വര്‍ക്കാണ് വോഡഫോണ്‍ സൂപ്പര്‍നെറ്റ് അവതരിപ്പിക്കുന്നത്.

ആയിരക്കണക്കിനു  സെല്‍ സൈറ്റുകളാണ് വോഡഫോണ്‍ പുതുതായി കൂട്ടിച്ചേര്‍ത്തത്. 4ജി സേവനങ്ങള്‍ കേരളത്തിലുടനീളമായി 70 നഗരങ്ങളിലായും ഇതുകൂടാതെ വോഡഫോണിന്‍റെ സ്വന്തം 3ജി നെറ്റ്വര്‍ക്ക്  സംസ്ഥാനത്തെ 548 പട്ടണങ്ങളിലും ലഭ്യമാണ്. വോഡഫോണ്‍ സൂപ്പര്‍നെറ്റ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, മഞ്ചേരി തുടങ്ങിയ 70ഓളം പ്രധാന ബിസ്സിനസ്, റസിഡന്‍ഷ്യല്‍ മേഖലകളില്‍ ലഭ്യമായി. തങ്ങളുടെ സ്വന്തം നെറ്റ്വര്‍ക്കിലെ അതിവേഗ, സ്മാര്‍ട്ട് 3ജി സേവനങ്ങളുടെ ശക്തമായ പിന്തുണയും ഇതിനുണ്ട്.

കേരളത്തിലെ എല്ലാ ജനങ്ങളേയും വോഡഫോണ്‍ സൂപ്പര്‍നെറ്റിന്‍റെ നേട്ടങ്ങള്‍ അനുഭവിക്കാനായി വോഡഫോണ്‍ ഇന്ത്യയുടെ കേരളാ ബിസിനസ് മേധാവി അഭിജിത്ത് കിഷോര്‍ സ്വാഗതം ചെയ്തു. ഉപഭോക്താക്കളുടെ അനുഭവങ്ങള്‍ ഏറ്റവും മികച്ചതാക്കുന്നതിന് സഹായിക്കുന്നതാണ് തങ്ങളുടെ നെറ്റ്വര്‍ക്കിന്‍റെ ഗുണമേന്‍മയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ തങ്ങളുടെ നെറ്റ്വര്‍ക്ക് വികസിപ്പിക്കാനും അപ്ഗ്രേഡ് ചെയ്യാനും ആധുനീകവല്‍ക്കരിക്കാനും കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഗണ്യമായ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്.  ഇതിലൂടെ ഏറ്റവും മികച്ച സേവനവും തുടര്‍ച്ചയായ കണക്ടിവിറ്റിയും തങ്ങളുടെ വിലയേറിയ ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാനാവും.

വോഡഫോണ്‍ സൂപ്പര്‍നെറ്റ്  അവതരിപ്പിക്കുന്ന തങ്ങള്‍ നഗര, ഗ്രാമീണ മേഖലകളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാനായി വിവിധങ്ങളായ സാങ്കേതികവിദ്യകള്‍ ലഭ്യമാക്കുന്നതു തുടരുമെന്നും അതുവഴി കേവലം വേഗത എന്നതിലേറെ തുടര്‍ച്ചയാ നെറ്റ്വര്‍ക്ക് ലഭ്യമാക്കുവാനാകുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Post your comments