Global block

bissplus@gmail.com

Global Menu

ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ വിൽപ്പനയിൽ ഇറാഖ് മുൻപന്തിയിൽ

ടെഹറാൻ: ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയിൽ  കയറ്റുമതിയിൽ  സൗദി അറേബ്യയെ പിന്നിലാക്കി ഇറാഖ് ഒന്നാം സ്ഥാനത്ത്. 2015 ഡിസംബറിന് ശേഷം ഇത് ആദ്യമാണ് സൗദി അറേബ്യയെ പിന്നിലാക്കി ഇറാഖ് മുന്നേറ്റം നടത്തുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ എണ്ണ വിപണി പിടിച്ചടുക്കുവാനുള്ള മത്സരത്തിലാണ് ഇരു രാജ്യങ്ങളും.

പ്രതിദിനം 9,60,700 ബാരൽ ക്രൂഡ് ഓയിൽ കയറ്റുമതിയാണ് ഇറാഖ് ഏപ്രിലിൽ ഇന്ത്യലേക്ക് നടത്തിയത്. ഇത്  മാർച്ച്‌ മാസത്തെ കയറ്റുമതിയെക്കാൾ 41 ശതമാനം കുടുതലാണ്.

അതേസമയം സൗദി അറേബ്യയിൽ നിന്ന് കഴിഞ്ഞ മാസം ഇന്ത്യയിലേയ്ക്ക് കയറ്റുമതി ചെയ്യ്ത്ത് 7,87,700 ബാരൽ ക്രൂഡ് ഓയിലാണ്. കഴിഞ്ഞ വർഷത്തെക്കാൾ ഇത് 14 ശതമാനം കുറവാണ്.

കഴിഞ്ഞ മാസം ഇന്ത്യ ആകെ  ഇറക്കുമതി ചെയ്ത എണ്ണയിൽ  22  ശതമാനം പങ്കും ഇറാഖി ൽ നിന്നായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇത് 15 ശതമാനമായിരുന്നു.

അതേസമയം, സൗദി അറേബ്യയിൽ നിന്നും 25 ശതമാനം ഇറക്കുമതി നടത്തിയിരുന്നത സ്ഥാനത്ത് ഈ ഏപ്രിലിൽ അത് 18 ശതമാനമായി ചുരുങ്ങിരിക്കുകയാണ്.

Post your comments