Global block

bissplus@gmail.com

Global Menu

ആദ്യത്തെ സുഗന്ധവ്യജ്ഞന മ്യൂസിയം കൊച്ചിയിൽ

കൊച്ചി : സ്പൈസസ്  ബോർഡിൻറെ നേതൃത്വത്തിൽ  രാജ്യത്തെ ആദ്യത്തെ സുഗന്ധവ്യജ്ഞന മ്യൂസിയം കൊച്ചിയിൽ ആരംഭിക്കുന്നു. സുഗന്ധവ്യജ്ഞനങ്ങളെക്കുറിച്ചും  ആയുർവേദ മരുന്നുകളെക്കുറിച്ചുമുള്ള  അറിവ് സമൂഹത്തിന് നൽകുന്നതിനോടൊപ്പം സുഗന്ധവ്യജ്ഞന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യവുമാണ് ഇതിനു പിന്നിൽ. കൊച്ചിയിലെ  വെല്ലിംഗ് ടൺ ഐലന്റില്‍ ആണ് മ്യൂസിയം വരുന്നത്.

സുഗന്ധവ്യജ്ഞനങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ, ലേഖനങ്ങൾ, പുസ്തകങ്ങൾ, മറ്റു  സാഹിത്യ കൃതികൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.

സുഗന്ധവ്യജ്ഞനങ്ങളുടെ ചരിത്രം, ഉപയോഗം, കൃഷി രീതികൾ, നിലവാരം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ അറിവായിരിക്കും മ്യൂസിയം  കാഴ്ച്ചകാർക്ക്  കൈമാറുന്നത്. സ്പൈസസ് ബോർഡ്‌ ചെയർമാൻ ഡോ. എ. ജയതിലക്  ആണ് മ്യൂസിയത്തിന്റെ  ശിലാസ്ഥാപനം  നിർവ്വഹിച്ചത് . 

Post your comments