Global block

bissplus@gmail.com

Global Menu

കാർ വിപണിയെ വീണ്ടും ഊഷ്മളമാക്കി ഏപ്രിൽ

ന്യൂഡൽഹി : ഇന്ത്യൻ കാർ വിപണിയിൽ വിണ്ടും ഉണർവ്. കഴിഞ്ഞ മൂന്ന് മാസങ്ങളായി തളർച്ചയിലായിരുന്ന  കാർ  വിപണി  ഏപ്രിൽ മാസത്തോടെ ഉണർവ് കൈവരിച്ചിരിക്കുകയാണ്. കാർ വിപണി 1.87  ശതമനമാണ്  ഉയർച്ച  രേഖപ്പെടുത്തിയിരിക്കുന്നത്.

പുതിയ മോഡലുകളായ മാരുതിയുടെ ബലെനൊ, റെനോയുടെ ക്വിഡ് എന്നിവയുടെ വരവ് വിപണിയിൽ ശക്തിയേകി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് പുറത്ത് വിട്ട  കണക്ക് പ്രകാരം ഈ  ഏപ്രിലിൽ 1,62,566 ഡൊമസ്റ്റിക്  പാസഞ്ചർ  കാറുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിൽ 1,59,588 യൂണിറ്റുകൾ മാത്രമാണ് വിറ്റിരുന്നത്.

കൂടാതെ മറ്റു പാസഞ്ചർ വാഹനങ്ങൾ , വാണിജ്യ വാഹനങ്ങൾ, ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ  വിൽപനയിലും വൻ ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ  അഞ്ച്  മാസത്തെ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പനയിൽ  ഏറ്റവും കൂടുതൽ വിൽപ്പന നടന്നിരിക്കുന്നത് ഏപ്രിൽ മാസത്തിലാണ്.11 ശതമനമാണ് വളർച്ചാ  നിരക്ക്. ഇതിന് കാരണം ജനങ്ങൾക്ക് യുട്ടിലിറ്റി വാഹനങ്ങളോടുള്ള ആഭിമുഖ്യം തന്നെയാണ്. 

ഇപ്പോൾ യൂട്ടിലിറ്റി വാഹനങ്ങളുടെ വിൽപനയിൽ വാർഷിക വർദ്ധനവ്‌ 43 ശതമാനമാണ്. മാരുതി സുസൂക്കി വിറ്റാര ബ്രെസാ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര കെയുവി 100, ടിയുവി 300, നുവോ സ്പോർട്ട്, ഹ്യുണ്ടായി ക്രീറ്റ എന്നീ വാഹങ്ങനളുടെ വരവ് വിൽപന വർദ്ധനവിന് ഏറെ സഹായിച്ചിട്ടുണ്ട്.

 

Post your comments