തൊടുപുഴ: വ്യാപാരികളെ സഹായിച്ച എംഎൽഎമാരെയും നേതാക്കളെയും അതതു പ്രദേശങ്ങളിൽ ഈ തിരഞ്ഞെടുപ്പിൽ തിരിച്ചും സഹായിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. തൊടുപുഴയിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിന് ശേഷമാണ് സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്.
ഒരു പാർട്ടിയെയും മുൻനിർത്തിയായിരിക്കില്ല സമ്മതിദാനാവകാശം നിർവ്വഹിക്കുക . മറിച്ച് വ്യക്തിയെ നോക്കിയാകും വോട്ട് നൽകുക. തങ്ങളെ സഹായിച്ച നേതാക്കന്മാരെ ഈ തിരഞ്ഞെടുപ്പിൽ തിരിച്ചും സഹായിക്കുക എന്നതാണ് സംഘടനയുടെ നിലപാട് എന്ന് സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീൻ, ജനറൽ സെക്രട്ടറി ജോബി വി .ചുങ്കത്ത്, വൈസ് പ്രസിഡന്റ് മാരിയിൽ കൃഷ്ണൻ നായർ തുടങ്ങിയവർ അറിയിച്ചു .
അതതു നിയോജകമണ്ഡലങ്ങളിൽ സംഘടന പിന്തുണക്കുന്ന സ്ഥാനാർഥികളെ ഒരാഴ്ച്ചക്കകം പ്രാദേശികഘടങ്ങളുമായി ആലോചിച്ചതിന് ശേഷം ജില്ലാ കമ്മിറ്റികൾ പിന്തുണ പ്രഖ്യാപിക്കും.
വ്യാപാരികൾക്ക് വേണ്ടി നിയമസഭയിൽ സംസാരിക്കും എന്ന് ഉറപ്പുളള വ്യക്തികൾക്കായിരിക്കും മുൻഗണന. വ്യാപരികളോടോപ്പമുള്ള സ്വതന്ത്ര സ്ഥാനർഥികൾകുള്ള പിന്തുണയിലും സംഘടന വിട്ടു വീഴ്ച്ച വരുത്തിയിട്ടില്ല , ഇവരെ പിന്തുണക്കേണ്ടതില്ല എന്നാണ് സംഘടനയുടെ നിലവിലെ തീരുമാനം.
Post your comments