Global block

bissplus@gmail.com

Global Menu

ആനിമേഷന്‍ മേളയ്ക്ക് തുടക്കം

തിരുവനന്തപുരം: ടൂണ്‍സ് ആനിമേഷന്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ആനിമേഷന്‍ മാസ്റ്റേഴ്സ് സമ്മിറ്റിന് പ്രൗഢമായ തുടക്കം. ന്യൂസിലാന്‍റ് ട്രൈഡ് കമ്മീഷണറും ഇന്ത്യയിലെ ന്യൂസിലാണ്ട് കൗണ്‍സല്‍ ജനറലുമായ കെവിന്‍ മക്കെന്ന ടെക്നോപാര്‍ക്കില്‍ രണ്ടു ദിവസം നീണ്ടു നില്ക്കുന്ന ആനിമേഷന്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. 

യൂ ടൂബ് കിഡ്സ് മേധാവി ഡോണ്‍ ആന്‍റേഴ്സണ്‍ ലോകപ്രശസ്ത ആനിമേഷന്‍ പരമ്പരയായ ഓഗി ആന്‍റ് ദ ക്രോക്കോച്ചസ് സംവിധായകന്‍ ജീന്‍ മാരി ഒളിവര്‍, മെക്കാനിക്ക് ആനിമേഷന്‍ സി.ഇ.ഒ ഗ്രെഗ് ഹെര്‍മ്മന്‍, യൂ ടൂബ് കണ്ടന്‍റ് പാര്‍ട്ണര്‍ സെഡ്രിക് പെറ്റിറ്റ്പാസ്, ഛോട്ടാ ഭീം എന്തന്‍ പ്രശസ്ത ഇന്ത്യന്‍  ആനിമേഷന്‍ പരമ്പരയുടെ സൃഷ്ടാവ് രാജീവ് ചിലാക, ആര്‍ട് ഡയറക്ടര്‍ സാബുസിറിള്‍,  ചാരുവി ഡിസൈന്‍ ലാബ്സ് മേധാവി ചാരുവി അഗര്‍വാള്‍ അര്‍ജുന്‍ ദ വാരിയര്‍ പ്രിന്‍സിന്‍റെ സംവിധായകന്‍ അര്‍ണാബ് ചൗധരി തുടങ്ങിയവരാണ് തിരുവനന്തപുരത്ത്  ആനിമേഷന്‍ മേളയ്ക്കായി എത്തിയിട്ടുള്ളത്. 

ആദ്യദിവസം ഉത്ഘാടനചടങ്ങില്‍ ഇന്ത്യന്‍ ആനിമേഷന്‍റെ പിതാവ് പത്മശ്രീ രാംമോഹനെ ആദരിച്ചു. കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പം ടൂണ്‍സ് സിഇഒ ജയകുമാര്‍ അദ്ദേഹത്തിന് സമ്മാനിച്ചു. ആദ്യ സെഷനില്‍ ജീന്‍മാരി ഒളിവര്‍,തന്‍റെ ലോകപ്രശസ്ത കാര്‍ട്ടൂണ്‍ പരമ്പരയായ ഓഗി ആന്‍റ് ദ ക്രോക്കോച്ചസിന്‍റെ പിന്നാമ്പുറ ചിത്രീകരണവും  ആവിഷ്കാരരീതിയും  വിശകലനം ചെയ്തു.  

ഇന്ത്യന്‍ ആനിമേഷന്‍ രംഗത്ത്  വിസ്മയകരമായ പ്രതികരണം  നേടിയ ഛോട്ടാ ഭീമിന്‍റെ നിര്‍മ്മാതാവും സംവിധായകനുമായ രാജീവ് ചിലാക, ആനിമേഷന്‍ കലാരംഗത്ത് ഇന്ത്യന്‍ സാധ്യതകളും ഛോട്ടാ ഭീമിന്‍റെ ദൃശ്യവല്ക്കരണത്തോടൊപ്പം  വിശദീകരിച്ചു. ഇന്ത്യന്‍ ആനിമേറ്റര്‍ ചാരുവി  അഗര്‍വാള്‍, പ്രശസ്ത ഹോളിവുഡ് ആനിമേറ്ററായ ഗ്രെഗ് ഹെര്‍മന്‍ തുടങ്ങിയവരും ചര്‍ച്ചകള്‍ നയിച്ചു. 

Post your comments