Global block

bissplus@gmail.com

Global Menu

ബി എസ് എൻ എലിൽ നിന്ന് 4G ഇന്റർനെറ്റ് വേഗത

കൊച്ചി: ബി എസ് എൻ എൽ തങ്ങളുടെ 3ജി, 2ജി ഉപയോക്താക്കള്‍ക്ക് 4 ജിയില്‍ കൂടുതല്‍ വേഗതയില്‍ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കാനൊരുങ്ങുന്നു. ഇന്‍റര്‍നെറ്റ് പ്ലാനില്‍ മാറ്റം വരുത്താതെയായിരിക്കും ഈ സേവനം ലഭ്യമാക്കുക. അധികം വൈകാതെ തന്നെ  ഉപഭോക്താക്കൾക്ക് ഈ പ്ലാന്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. 

വൈഫൈ ഹോട്ട്സ്പോട്ട് വഴിയാണ് പുതിയ സേവനം ലഭിക്കുക. മൊബൈലില്‍ വൈഫൈ സേര്‍ച്ച് ലിസ്റ്റില്‍ വരുന്ന ബിഎസ്എന്‍എല്‍ ക്യൂ എംഡിഒ സെലക്റ്റ് ചെയ്ത ശേഷം ഒഥന്‍റിക്കേഷന്‍ മോഡ് സിം ആക്കി കണക്റ്റ് ചെയ്താല്‍ 4.5 ജി വേഗതയില്‍ ഇന്‍റര്‍നെറ്റ് ലഭിക്കും. 

ബിഎസ്എന്‍എല്‍ ഫോണുകളെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തി ഒരു ഫോണിലേക്ക് കോളുകള്‍ കണ്‍വേര്‍ട്ട് ചെയ്തുവിടുന്ന പുതിയ പദ്ധതിയും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഫിക്സിഡ് മൊബൈല്‍ കണ്‍വേര്‍ജന്‍സ് സംവിധാനത്തിലൂടെ ഒന്‍പതോളം  ഫോണുകളെ  ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താം. മൂന്നു ഫോണുകള്‍ ഉള്ള ഗ്രൂപ്പിന് 100 രൂപയും ആറുവരെ ഫോണുകളുള്ള ഗ്രൂപ്പിനു 200 രൂപയും ഒന്‍പതുവരെയുള്ള ഗ്രൂപ്പുകള്‍ക്ക് 300 രൂപയും അധികചാര്‍ജ് ഈടാക്കും. 

Post your comments