Global block

bissplus@gmail.com

Global Menu

ഫോക്‌സ് വാഗണ്‍ അമിയോ ഉടനെത്തും

കൊച്ചി: ഫോക്‌സ്‌വാഗണ്‍ തങ്ങളുടെ അമിയോയുടെ ബുക്കിങ്ങ്‌ 12ന്‌ ആരംഭിക്കും.പൂർണ്ണമായും ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ട് ഇന്ത്യന്‍ നിര്‍മിതമായ വാഹനമാണ് അമിയോ. ഇന്ത്യയിലെ ചെറിയ നഗരങ്ങളിലേക്ക് വേണ്ടി രൂപകൽപന ചെയ്തിട്ടുള്ള ഈ പുതിയ ഫോക്‌സ്‌ വാഗണ്‍ ചെറു സെഡാൻ ഇന്ത്യയിലെ കാർ ഉപഭോക്താക്കൾ വാങ്ങുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.

മറ്റൊരു കോംപാക്‌റ്റ്‌ സെഡാനിലും ലഭ്യമല്ലാത്ത സൗകര്യങ്ങളാണ്‌അമിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്രൂയിസ്‌ കണ്‍ട്രോള്‍, റെയ്‌ന്‍ സെന്‍സിങ്‌ വൈപ്പര്‍, സ്‌റ്റാറ്റിക്‌ കോര്‍ണിങ്‌ ലൈറ്റുകള്‍ എന്നിവ അവയിലുൾപ്പെടും. അമിയോ പെട്രോള്‍, ഡീസല്‍ വേരിയന്റുകളിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.

Post your comments