Global block

bissplus@gmail.com

Global Menu

കുവൈത്തിൽ നിന്ന് പണമയക്കുന്നതിന് നികുതി ഏർപ്പെടുത്തിയേക്കും

കുവൈത്ത് : ഗൾഫ്‌ രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമിടപാട് നടത്തുന്നതിന്  നിലവിൽ പ്രവാസികൾ  നികുതി നൽകേണ്ട ആവശ്യമില്ല. എന്നാൽ ഈ  അവസ്ഥക്ക് മാറ്റം വരുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ഏവരും. 

നാട്ടിലേക്ക്   പ്രവാസികൾ അയക്കുന്ന പണത്തിന്  നികുത്തി ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായിട്ടാണ് കുവൈത്ത് എം.പി ഫൈസൽ മുഹമ്മദ് അൽ കന്ദരി മുന്നോട്ട് വന്നിരിക്കുന്നത്. ഇടപാട്‌ തുകയുടെ അഞ്ച് ശതമാനമാണ് നികുതിയായി കൊണ്ട് വരാൻ ശുപാർശ ചെയ്തിരിക്കുന്നത്. എണ്ണയിതര മർഗ്ഗങ്ങലിലുടെ രാജ്യത്തിനായി വരുമാനം കണ്ടെത്തുന്നത്തിന്റെ ഭാഗമായിയാണ് ഈ  നിർദ്ദേശം അദ്ദേഹം മുന്നോട്ടു വച്ചത്. 

ഇത് നടപ്പിലാക്കിയാൽ  നികുതിയിനത്തിൽ 200  ദശലക്ഷം ദിനാർ പ്രതിവർഷം രാജ്യത്തിന് ലഭിക്കുമെന്നാണ് അദ്ദേഹം  ചൂണ്ടികാണിക്കുന്നത്.500 ദിനാറിന് മുകളിൽ പണം അയക്കുന്നവർക്ക് അഞ്ച് ശതമാനം നികുതിയും 100 മുതൽ 499 ദിനാർ വരെയുള്ളവർക്ക്  നാല്  ശതമാനവും  100 ദിനാറിൽ  താഴെയുള്ളവർക്ക് രണ്ട്  ശതമാനവുമാണ് നികുതിയീടാക്കുവാൻ  അദ്ദേഹം ആവശ്യപെടുന്നത്. ഈ  നിയമം  ലംഘിക്കുന്നവർക്ക് ആറ് മാസം ജയിൽ ശിക്ഷയും 1000 ദിനാർ പിഴയും നൽകണമെന്നും അദ്ദേഹം അഭിപ്രായപെട്ടു . 

Post your comments