Global block

bissplus@gmail.com

Global Menu

കിഷോർ ബിയാനി ഫ്യൂച്ചർ റീട്ടെയ്ൽ എം.ഡി സ്ഥാനമൊഴിഞ്ഞു

ന്യൂ ഡൽഹി : ഫ്യൂച്ചർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയരക്ടർ കിഷോർ ബിയാനി കമ്പനിയുടെ  മേധാവിത്വത്തിൽ നിന്നും ഒഴിഞ്ഞു. കമ്പനിയുടെ ഡയറക്ടറും  ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ  രാകേഷ് ബിയാനിയും തന്റെ പദവി ഒഴിഞ്ഞു . കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഭാരതി റീട്ടെയിലുമായുള്ള കമ്പനിയുടെ ലയനത്തെ തുടർന്നുള്ള പുനർരൂപീകരണത്തിന്റെ  ഭാഗമായിയാണ്  ഈ സ്ഥാനമൊഴിയൽ . 

രാജി 2016 മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഫ്യൂച്ചർ റീട്ടെയ്ൽ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചു .എന്നാൽ കിഷോർ ബിയാനി ഫ്യൂച്വർ റീട്ടെയിൽ ലിമിറ്റഡിന്റെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ പദവിയിൽ തുടരുമെന്നു കമ്പനി അറിയിച്ചു.

കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് ഫ്യൂച്ചർ ഗ്രൂപ്പ്‌ ഭാരതി റീട്ടെയിലുമായി ലയിക്കുവാൻ തീരുമാനിച്ചത്. 750  കോടി രൂപയുടെ ഈ ലയനത്തിലുടെ  15,000 കോടി രൂപയുടെ വിറ്റുവരവുള്ള ഒരു വലിയ സൂപ്പർമാർക്കറ്റ് ശൃംഖല സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ലയനത്തിന് ശേഷം കമ്പനി രണ്ട് വിഭാഗമായിട്ടാവും പ്രവർത്തിക്കുക. ഒന്ന് ചില്ലറ വ്യാപാരവും മറ്റൊന്ന് അടിസ്ഥാന സൗകര്യങ്ങളെയും അടിസ്ഥാനപെടുത്തിയാക്കും പ്രവർത്തിക്കുക.

Post your comments