Global block

bissplus@gmail.com

Global Menu

ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ 72 കോടി ഗുണഭോക്താകൾ

ന്യൂഡൽഹി : രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ  72  കോടി  ഗുണഭോക്താകൾ . 14.8 കോടി കുടുംബങ്ങളാണ് ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം ( NFSA ) പ്രകാരം ഭക്ഷ്യ ധാന്യം സബ്സിഡി കൈപറ്റുന്നത് എന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. 

 2014  മാർച്ചിൽ  ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുമ്പോൾ കേന്ദ്രഭരണ പ്രദേശങ്ങളും  സംസ്ഥാനങ്ങളും  ഉൾപ്പടെ  11 പ്രദേശങ്ങളാണ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ ഏപ്രിൽ 2016- ലെ കണക്ക് പ്രകാരം ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലും  26  സംസ്ഥാനങ്ങളിലും ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയിട്ടുണ്ട് എന്ന് ഉപഭോക്തൃ വകുപ്പ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

കേരള, തമിഴ്നാട് , നാഗാലാൻഡ് എന്നിവയാണ്‌  ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നത്തിന് അവശേഷിക്കുന്ന മൂന്ന് സംസ്ഥാനങ്ങൾ .ഈ പ്രദേശങ്ങളിൽ പദ്ധതി നടപ്പിലാക്കാനുള്ള  അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. 

തമിഴ്നാടിലും , കേരളത്തിലും  തെരഞ്ഞെടുപ്പ് കാലമായത്തിനാൽ ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നത് സാധ്യമല്ല . തിരഞ്ഞെടുപ്പിന് ശേഷം  മാത്രമേ ഈ സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കാൻ കഴിയു. എന്നാൽ   നാഗാലാൻഡിൽ ജൂലൈ  മുതൽ  എൻഎഫ്എസ്എ  നടപ്പാക്കാൻ  സധിക്കുമെന്ന്   പ്രതിക്ഷിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു .

Post your comments