Global block

bissplus@gmail.com

Global Menu

ലുലു ഹൈപ്പർ മാർക്കറ്റ്‌ അബുദാബി വേൾഡ് ട്രേഡ് സെന്ററിൽ

കൊച്ചി :ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ്‌ അബുദാബിയിലെ  വേൾഡ് ട്രേഡ് സെന്ററിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്നു. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അൽദാർ പ്രോപ്പർട്ടീസുമായി  സഹകരിച്ചു കൊണ്ടാണ് ഹൈപ്പർ മാർക്കറ്റ്‌ ആരംഭിക്കുന്നത്.വേൾഡ്  ട്രേഡ്  സെന്ററിലെ 'ദി മാളിൽ' ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് ഹൈപ്പർ  മാർക്കറ്റ്‌  ഒരുങ്ങുന്നത്. 

ലുലു ഗ്രൂപ്പ്‌  ചെയർമാൻ  എം. എ  യൂസഫലി , അൽദാർ പ്രോപ്പർട്ടീസ് സി.ഇ.ഒ മുഹമ്മദ് ഖലീഫ് അൽ മുബാറക്  എന്നിവരുടെ സാന്നിധ്യത്തിൽ  ലുലു ഗ്രൂപ്പ്‌ സി.ഇ.ഒ സൈഫി രൂപാവാലയും  അൽദാർ ചീഫ് ഡെവലപ്മെന്റ് ഓഫീസർ തലാൽ തയ്യിബിയും ചേർന്ന്  ഹൈപ്പർ  മാർക്കറ്റിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനായിയുള്ള  ധാരണപത്രത്തിൽ ഒപ്പ് വച്ചു.

വേൾഡ്  ട്രേഡ്  സെന്ററിൽ  എത്തുന്നവർക്ക്  ഒരു  മികച്ച ഷോപ്പിംഗ്‌ അനുഭവമായിരിക്കും ലഭിക്കുക  എന്ന് എം.എ യൂസഫലി പറഞ്ഞു. കൂടാതെ ഹൈപ്പർ മാർക്കറ്റ്‌  പ്രവർത്തനം ആരംഭിക്കുന്നതോടെ നിരവധി മലയാളികൾക്ക്  ജോലി ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

Post your comments