Global block

bissplus@gmail.com

Global Menu

​​വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലേക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച്ച  80.34  മില്യൺ യൂണിറ്റ് വൈദ്യുതിയുടെ ഉപയോഗം രേഖപ്പെടുത്തി. കേരളത്തിന്റെ വൈദ്യുതി ഉപയോഗത്തിൽ സർവ്വകാല  റെക്കോർഡാണ് ഇത്. ചൊവാഴ്ച്ചയിലെ   78.62  മില്യൺ   യൂണിറ്റ് എന്ന റെക്കോർഡാണ്   മറികടന്നത്.  

വേനൽ  ചൂട് കടുക്കുന്നതനുസരിച്ച് വൈദ്യുതിയുടെ ഉപയോഗവും വർദ്ധിച്ച് വരുകയാണ്. അതുകൊണ്ട് തന്നെ  വൈദ്യുതിയുടെ  ഉത്പാദനം വർദ്ധിപ്പിക്കേണ്ടതായി  വന്നു . 27.69  മില്യൺ  യൂണിറ്റ് വൈദ്യുതി ഉത്പാദിച്ചപോൾ 52.66 മില്യൺ   യൂണിറ്റ്  പുറത്ത് നിന്ന് എടുക്കേണ്ടി വന്നു .ഇത്തരത്തിൽ മുന്നോട്ടു പോയാൽ വളരെ വലിയ വൈദുതി പ്രതിസന്ധി നേരിടേണ്ടി  വരുമെന്നാണ് മുന്നറിയിപ്പ്.

വൈദ്യുതി ഉപയോഗം ഉയരുന്നത്  അനുസരിച്ച് ഉത്പാദനം വർദ്ധിപ്പികാൻ കഴിയാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. വേനൽ മഴ മാറി നിൽക്കുന്ന സാഹചര്യത്തിൽ ഡാമുകളിലെ  വെള്ളത്തിന്റെ അളവും ക്രമാതീതമായി കുറഞ്ഞ് വരുകയാണ്.ഇത്  കൂടുതൽ ആശങ്കയിലേക്കാണ് വഴി വക്കുന്നത്.സംസ്ഥാനത്ത് ഒട്ടാക്കെയുള്ള  ഡാമുകളിൽ  വളരെ കുറച്ച് വൈദ്യുതി ഉത്പാദിപ്പികാനുള്ള വെള്ളം മാത്രമേ ഇനി ബാക്കിയുള്ളൂ .  ഇനിയുള്ള ദിവസങ്ങളിൽ  വൈദ്യുതി ഉപയോഗം ഉയരാനാണ് സാധ്യത. 

Post your comments