Global block

bissplus@gmail.com

Global Menu

റോഡ്‌ സുരക്ഷക്ക് പുതിയ പദ്ധതി

ന്യൂഡൽഹി : രാജ്യത്തിൻറെ വിവിധ ഭാഗങ്ങ -ളിലായി ദൈനംദിനം നടക്കുന്ന റോഡ്‌ അപകടങ്ങളിൽ പൊലിയുന്നത് നിരവധി ജീവനുകളാണ്. ഈ  അവസ്ഥ മുൻനിർത്തി കേന്ദ്ര സർക്കാർ റോഡ്‌ സുരക്ഷ ഉറപ്പാക്കുന്നതിനായി ചില പുതിയ പദ്ധതികൾ തയ്യാറാക്കുകയാണ്. ഹൈവേ  നിർമ്മാണത്തിനായി അനുവദിക്കുന്ന തുകയുടെ  ഒരു ശതമാനം ഇനി മുതൽ  റോഡ്‌ സുരക്ഷാ പദ്ധതികൾക്കായി  വിനിയോഗിക്കും.

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ഈ പദ്ധതിക്ക് ഉടനടി സർക്കാരിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

പദ്ധതി പ്രകാരം 1000 കോടി രൂപ നിർമ്മാണ് ചെലവ് വരുന്ന ഒരു ഹൈവേ പദ്ധതിയിൽ നിന്ന് 10 കോടി രൂപയാകും റോഡ്‌ സുരക്ഷയ്ക്കായി  മാറ്റിവയ്ക്കുക. ഇങ്ങനെ സമാഹാരിക്കുന്ന തുക ഉപയോഗിച്ച് അപകട സാധ്യതയേറിയ  പ്രദേശങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ സജ്ജീകരിക്കുക, ക്യാമറകളും ലൈറ്റുകളും റോഡിലുടനീളം സ്ഥാപിക്കുക എന്നിവയായിരിക്കും പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന്  മന്ത്രി  പറഞ്ഞു. 

അടുത്ത രണ്ട് മൂന്ന് വർഷത്തിനുളിൽ റോഡ്‌ അപകടങ്ങൾ 50 ശതമാനം കുറയ്ക്കുകയെന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയിൽ പ്രതിവർഷം സംഭവിക്കുന്ന 5 ലക്ഷം റോഡ് അപകടങ്ങളിലായി 1.5 ലക്ഷം പേർക്ക് ജീവൻ നഷ്ടമാകുകയും 3 ലക്ഷം പേർക്ക് അംഗഭംഗം സംഭവിക്കുകയും ചെയ്യുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

Post your comments