Global block

bissplus@gmail.com

Global Menu

വിവോ ഫോണുകൾ കേരളത്തിൽ

കൊച്ചി: വിവോ മൊബൈൽ  ഇന്ത്യ അതിനൂതന സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്ന വി 3 , വി 3 മാക്സ് എന്നീ രണ്ട് പുതിയ സ്മാർട്ട്‌ ഫോൺ മോഡലുകൾ കേരളത്തിലിറക്കി. വിവോ വി 3 യുടെ വില 17980 രൂപയും വിവോ വി  3 മാക്സിന്‍റേത് 23980 രൂപയുമാണ്. 

മെറ്റൽ ബോഡി, മികവാർന്ന മ്യൂസിക് ടെക്നോളജി,  എകെ 4375 മ്യൂസിക് ചിപ്സെറ്റ്, ഫിംഗർ  പ്രിന്‍റ് സ്കാനർ തുടങ്ങിയ സവിശേഷതകളോടെയുള്ളതാണ് രണ്ടു മോഡലുകളും എത്തുന്നത്. ഡിസ്പ്ലെ കോണിംഗ് ഗൊറില്ല ഗ്ലാസ് കോട്ടിങ്ങുള്ളതാണ്. വേഗത്തിൽ ചാര്‍ജാകുന്ന സാങ്കേതികവിദ്യ  ഉപയോഗിച്ചിട്ടുള്ള ഫോണുകളിൽ വെറും 5 മിനിറ്റ് ചാര്‍ജിൽ രണ്ട് മണിക്കൂർ സംഗീതമാസ്വദിക്കാം.

5 ഇഞ്ച് എച്ച് ഡി ഡിസ്പ്ലെ, 3 ജിബി റാം, 32 ജിബി ഇന്‍റേണല്‍ സ്റ്റോറേജ്, 13 മെഗാപിക്സൽ റിയർ ക്യാമറ, 8 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറ, സ്നാപ്ഡ്രാഗൺ 616 ഒക്ടാ കോർ പ്രോസസ്സർ തുടങ്ങിയവയാണ് വിവോ വി 3 യുടെ പ്രത്യേകതകള്‍. അതേസമയം 5.5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 4 ജിബി റാം, 32 ജിബി ഇന്‍റേണൽ സ്റ്റോറേജ്, സ്നാപ്ഡ്രാഗൺ 652 ഒക്ടാ കോർ പ്രോസസ്സർ തുടങ്ങിയവയാണ് വിവോ വി 3 മാക്സിന്‍റെ പ്രത്യേകതകൾ.

 

Post your comments