Global block

bissplus@gmail.com

Global Menu

അസൂസ് സെൻഫോൺ ഗോ 4.5 പുതിയ പതിപ്പ് എത്തി

ന്യൂഡൽഹി : തായ്‌വാനിലെ  സ്മാർട്ട്‌ ഫോൺ, നോട്ട് ബുക്ക്‌ നിർമ്മാതാക്കളായ അസൂസ് തങ്ങളുടെ പുതിയ ബജറ്റ് സ്മാർട്ട്‌ ഫോൺ പുറത്തിറക്കി. സെൻഫോൺ  ഗോ 4.5 ന്റെ  രണ്ടാം തലമുറയിൽപ്പെട്ട  ZB452KG എന്ന  പതിപ്പാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.  5,299  രൂപയാണ് ഈ  3ജി  ഫോണിന്റെ വിപണി വില.

4.5 ഇഞ്ച്‌ ഡിസ്പ്ലേയാണ് ഫോണിന് നൽകിയിട്ടുള്ളത്.  ഫ്ലിപ്പ്കാർട്ട്, സ്നാപ്ഡീൽ , ആമസോൺ, പേ ടി.എം , ഷോപ്പ്ക്ലൂസ് തുടങ്ങിയ വെബ്സൈറ്റുകളിലുടെയാണ്  ഈ സ്മാർട്ട്‌ ഫോൺ ലഭ്യമാകുക. കൂടാതെ അസൂസ് എക്സ്ക്ലുസീവ് സ്റ്റോറുകളിലൂടെയും  ഉപഭോക്താക്കൾക്ക് ഫോൺ കരസ്ഥമാക്കാവുന്നതാണ് . 

രണ്ട് വിവിധതരം മോഡലുകളിലായിട്ടായിരിക്കും സെൻഫോൺ ഗോ പുറത്തിറങ്ങുക . 5299  രൂപയ്ക്ക് ലഭിക്കുന്ന മോഡലിൽ 0.3  എം.പി  ഫ്രണ്ട്  ക്യാമറയും  5 എംപി  റിയർ  ക്യാമറയുമാണ് ഉപയോഗിച്ചിരിക്കുന്നത്.ഇതിനു പുറമേ മെച്ചപ്പെട്ട ക്യാമറ സവിശേഷതകളോട് കൂടിയ ഒരു മോഡലും അസൂസ് ലഭ്യമാക്കിയിട്ടുണ്ട് .5699 വില വരുന്ന ഈ മോഡലിൽ  2എംപി  ഫ്രണ്ട്  ക്യാമറയും 8 എംപി റിയർ ക്യാമറയുമാണ് ഉപയോഗിച്ചിരിക്കുന്നത്. 

നിരവധി ക്യാമറ സവിശേഷതകളും ഈ സ്മാർട്ട്‌ ഫോണിൽ ഉൾപ്പെടുതിയിട്ടുണ്ട്.ഗ്ലാമർ റെഡ് , സെറാമിക് വൈറ്റ് ,  സിൽവർ ബ്ലൂ , ഗോൾഡ് , സിൽവർ തുടങ്ങി  നിറങ്ങളിൽ  ഫോൺ ലഭ്യമാണ്.

ആൻഡ്രോയിഡ് ലോലിപോപ്‌ 5.1  ഒപ്റേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 8 ജിബി  മെമ്മറി സ്റ്റോറേജ് ഉള്ള  ഫോണിൽ മൈക്രോ എസ്ഡി  കാർഡിന്റെ  സഹായത്തോടെ  64 ജിബി വരെ സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്. കൂടാതെ 100 ജിബി ഓളം വരുന്ന അസുസിന്റെ ക്ലൗഡ് സ്റ്റോറേജും ലഭ്യമാണ്.

Post your comments