Global block

bissplus@gmail.com

Global Menu

നാളികേര വിലയിൽ വൻ വർദ്ധനവ്

കൊച്ചി :  രാജ്യത്ത് നാളികേരത്തിന്റെ വിലയിൽ  വൻ കുതിപ്പ്. നാളികേരോല്പ്പന്നമായ വെളിച്ചെണ്ണ, കൊപ്ര തുടങ്ങിയവയ്ക്കും വില വർദ്ധിക്കുന്നു. 2016-17  വർഷത്തിൽ  രാജ്യത്തിലെ നാളികേരത്തിന്റെ ഉത്പാദനം അഞ്ച് ശതമാനം കുറയുമെന്നാണ്  നാളികേര വികസന ബോർഡ്‌ നടത്തിയ പഠനത്തിൽ  പറയുന്നത്. കൂടാതെ  വേനൽ  ചൂട് ക്രമാതീതമായി കൂടുന്നതുമുലം നാളികേര  ഉത്‌പാദനത്തെ കാര്യമായി  ബാധിക്കും എന്നു  തന്നെ പറയാം .  

 ഉത്പാദനത്തിന്റെ  വിലത്തകർച്ച ഉന്നം വച്ച്  ചില  മൊത്തവ്യപാരികൾ  വിപണിയിൽ നിന്ന് വിട്ട് നിൽക്കുന്നത് കാരണമാണ് വിപണിക്ക്  തളർച്ച നേരിട്ടത്. അധികക്കാലം ഇവർക്ക് മാറിനിൽക്കാൻ സാധിക്കില്ല. ഇവരുടെ തീരിച്ച് വരവ് തീർച്ചയായും വിപണിക്ക് പുത്തൻ ഉണർവേകും എന്ന് ബോർഡ്‌ കരുതുന്നു. 

രാജ്യാന്തര വിലയേക്കാൾ  അന്താരാഷ്ട്ര വില  ഉയർന്ന്  നിൽക്കുന്നതിനാൽ വെളിച്ചെണ്ണയുടെയും കൊപ്രയുടെയും ഇറക്കുമതിക്ക്  സാധ്യത കുറവാണ്. എന്നാൽ ഈ  വർഷം ആദ്യം മുതലേ വെളിച്ചെണ്ണയുടെയും ഡസിക്കേറ്റ്ഡ് കോക്കനട്ടിന്റെയും കയറ്റുമതിയിൽ നല്ല വർദ്ധനവാണ് കാണുന്നത്. 

Post your comments