Global block

bissplus@gmail.com

Global Menu

പരുത്തിക്കൃഷി വേണ്ടെന്ന് കർഷകരോട് തെലുങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ് : തെലുങ്കാന കർഷകരോട് പരുത്തി  വളർത്തുന്നതിൽ നിന്ന് പിന്മാറാൻ മുഖ്യമന്ത്രിയുടെ ആഹ്വാനം. വരുന്ന കൃഷി കാലത്ത്  പരുത്തി  കൃഷി ചെയ്യരുത് എന്ന്  തെലുങ്കാന മുഖ്യമന്ത്രി കെ സി ചന്ദ്രേശേഖര റാവു കർഷകരെ അറിയിച്ചു. വരും നാളുകളിൽ പരുത്തിക്കൃഷി വലിയ ഒരു   പ്രധിസന്ധിയാണ് നേരിടാൻ പോകുന്നതെന്നു  അദ്ദേഹം പറഞ്ഞു.  

രാജ്യാന്തര വിപണിയിലും അന്താരാഷ്ട്ര വിപണിയിലും  പരുത്തിയുടെ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നുണ്ട്. ഇതുമുലം പരുത്തിക്കർഷകർക്ക് അനിശ്ചിതമായ ഒരു ഭാവിയാണ് കാണപ്പെടുന്നതെന്നും അദ്ദേഹം അഭിപ്രായപെട്ടു .

ഈ അനിശ്ചിതത്വമുള്ളപോൾ കർഷകർ പ്രത്യാഘാതങ്ങളെകുറിച്ച് ഓർക്കാതെ വൻനിക്ഷേപമാണ് പരുത്തി കൃഷിയിൽ നടത്തിയിരിക്കുന്നത്. എന്നാൽ ഈ അടുത്ത കാലത്താണ് പരുത്തിയുടെ കയറ്റുമതി സബ്സിഡി കേന്ദ്ര നിക്കം ചെയ്തത് എന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു .

കർഷക സമൂഹത്തിന്റെ ദുരിതം തടയാൻ ആദ്യ നടപടിയെന്ന നിലയിൽ കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരോട് പരുത്തി കൃഷിക്ക് പകരം ബദൽ വിളകളെ കുറിച്ച് കർഷകർക്കിടയിൽ ബോധവത്കരണം നടത്താൻ മുഖ്യമന്ത്രി ശുപാർശ ചെയ്യ്തു .

 

Post your comments