Global block

bissplus@gmail.com

Global Menu

65,000 റെയിൽ കോച്ചുകൾ യൂറോപ്യൻ നിലവാരത്തിലേക്ക് ഉയർത്തും

ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ മുഖം മിനുക്കുകയാണ്.  ഇതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള കോച്ചുകളുടെ നിലവാരം ഉയർത്തുവാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. 65,000  റെയിൽ കോച്ചുകളെ   യൂറോപ്യൻ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് റെയിൽവേ  മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. മാട്ടുംഗയിലെ ഗ്യാരേജ് വർക്ക്‌ഷോപ്പിന്റെ    ശതാബ്ദി  ആഘോഷ  ചടങ്ങിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം . നിലവാരമുള്ള  കോച്ചുകൾ  യാത്രക്കാർക്ക്  കൂടുതൽ സുഖപ്രദമായ ഒരു  യാത്രാനുഭാവമാണ് സമ്മാനിക്കുക.

നിലവിൽ ഇന്ത്യയിൽ  ഏറ്റവും  ഉയർന്ന  നിലവാരമുള്ള കോച്ചുകൾ ഉള്ള  ട്രെയിനുകളിൽ ഒന്നാണ് മഹാനാമ എക്സ്പ്രസ്. ഇതിലെ  കോച്ചുകളുടെ  നിലവാരം കണ്ട് ഇവ  വിദേശ രാജ്യങ്ങളിൽ നിന്ന്  കൊണ്ട് വന്നാതണോ  എന്ന്  പലരും  സംശയം പ്രകടിപ്പിച്ചതായി  അദ്ദേഹം പറഞ്ഞു . ഈ വർഷം  ജനുവരിയിലാണ്  മഹാനാമ എക്സ്പ്രസ് സർവീസ് ആരംഭിച്ചത്. റെയിൽവേയുടെ പ്രവർത്തനങ്ങളിൽ ഇത്രയധികം  ശ്രദ്ധ നൽകുന്ന ആദ്യത്തെ പ്രധാന മന്ത്രിയാണ് നരേന്ദ്ര മോഡി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

കഴിഞ്ഞ രണ്ട് വർഷക്കാലയളവിൽ  റെയിൽവേയുടെ നിക്ഷേപം പലരീതികളിലായി  വർദ്ധിച്ചുവരുകയാണ്. മഹാരാഷ്ട്രയിൽ നിന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന ചരക്ക് ഗതാഗത സംവിധാനത്തിന് ക്യാബിനറ്റ് 85,000 കോടി രൂപയുടെ  അനുമതി നൽകിയതായി അദ്ദേഹം അറിയിച്ചു . ആത്മാർത്ഥ  സേവനം  കാഴ്ച വച്ച വർക്ക്‌ഷോപ്പിലേ  11 ജീവനക്കാർക്ക് അദ്ദേഹം അവാർഡുകൾ  സമ്മാനിച്ചു.

 

Post your comments