Global block

bissplus@gmail.com

Global Menu

റിലയൻസ് ജിയോയുടെ ബേ ഓഫ് ബംഗാൾ ഗേറ്റ് വേ

കൊച്ചി: തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഗൾഫ് നാടുകളിലും, യൂറോപ്പ്, ആഫ്രിക്കൻ രാജ്യങ്ങളിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ലഭ്യമാകുന്ന വിധം കടലിനടിയിലൂടെ സ്ഥാപിച്ച 8100 കിലോമീറ്റർ ദൈർഘ്യമുള്ള ബേ ഓഫ് ബംഗാൾ ഗേറ്റ് വേ (ബി.ബി.ജി.) കേബിൾ സിസ്റ്റമിനു റിലയൻസ് ജിയോ നെറ്റ്വർക്ക് തുടക്കം കുറിച്ചു. 

ചെന്നൈയിൽ കടലിനടിയിലുടെയുള്ള ലാൻഡിംങ് സംവിധാനത്തിന്‍റെ ഉടമസ്ഥാവകാശമുള്ള ജിയോ അതിവേഗ സേവനങ്ങളിലൂടെയും, ഉയർന്ന പ്രാപ്തിയിലൂടെയും ഇന്ത്യയെ വിദേശ രാജ്യങ്ങളുമായി ഇതോടെ ബന്ധിപ്പിക്കും.

ഇന്ത്യയ്ക്ക് അകത്തും പുറത്തും സേവനങ്ങൾ പ്രദാനം ചെയ്യാൻ കഴിയുന്നതിനപ്പുറം ജിയോയുടെ 100 ജി.ബി.പി.എസ്. (100 ഏയുെ) കോര്‍ നെറ്റ് വര്‍ക്കിന് 100 ജിബിപിഎസ് കൂടി അധികമായി നല്‍കാൻ കഴിയുമെന്നും ജിയോ പ്രസിഡൻറ് മാത്യു ഉമ്മൻ പറഞ്ഞു.

റിലയൻസ് ജിയോ കൂടാതെ, ഡലയലോഗ് ആക്സിയേറ്റ്, എത്തിസലാത്ത്, ഒമാൻ ടെൽ, ടെലികോം മലേഷ്യ, വോഡഫോൺ യു കെ തുടങ്ങിയവരാണ് ബേ ഓഫ് ബംഗാള്‍ ഗേറ്റ് വേയുടെ പങ്കാളികള്‍.

 

 

Post your comments