Global block

bissplus@gmail.com

Global Menu

​ബോൺവിറ്റാ ബിസ്ക്കറ്റുമായി ഓറിയോ നിർമ്മാതാക്കൾ

മുംബൈ: പ്രമുഖ ചോക്ലേറ്റ് ബ്രാൻഡായ കാഡ്ബറിയുടെ  നിർമ്മാതാക്കൾ  മോണ്ടെലെസ് അവരുടെ  രണ്ടാമത്തെ ബിസ്ക്കറ്റ് ബ്രാൻഡായ കാഡ്ബറി  ബോൺവിറ്റാ ബിസ്ക്കറ്റ്  അവതരിപ്പിച്ചു. 2011 ൽ അവതരിപ്പിച്ച  ഓറിയോക്ക് ശേഷം കമ്പനി  ഇന്ത്യയിൽ  ഇറക്കുന്ന രണ്ടാമത്ത ബിസ്ക്കറ്റാണ് ബോൺവിറ്റാ കൂക്കീസ് .

മാൾടെഡ് ബീവറേജായ ബോൺവിറ്റായുടെ അതെ രൂചിക്കൊപ്പം വളരെ  പ്രധാനപ്പെട്ട വിറ്റാമിനുകളും പോഷകങ്ങളും കൊണ്ട് സമ്പൂർണമായ ഒന്നാണ് ബോൺവിറ്റാ കൂക്കീസ്. കമ്പനിക്ക്  വളരെ  പ്രാമുഖ്യമുള്ള  ബിസ്ക്കറ്റ്  മാർക്കറ്റാണ് ഇന്ത്യ.

10 രൂപയുടെയും 25 രൂപയുടെയും  രണ്ട് പാക്കറ്റുകളിലായിട്ടാണ്  ബോൺവിറ്റാ കൂക്കീസ്  ലഭിക്കുക..  കൂക്കീസ് ആദ്യം ലഭ്യമാക്കുക സ്നാപ്പ്ഡീൽ വഴിയാകും.

മെയ്‌ മാസം മുതൽ ഇന്ത്യയിലെ എല്ലാ  പ്രമുഖ നഗരങ്ങളിലും ഗ്രാമങ്ങളിലും  റീട്ടെയിലർമാർ വഴി  ബോൺവിറ്റാ കൂക്കീസ്  ലഭിക്കുന്നതാണ്.ഇന്ത്യൻ ബിസ്ക്കറ്റ് പ്രേമികൾക്കിടയിൽ  പുതിയ ഒരു അനുഭവം തീർക്കാൻ   ബോൺവിറ്റാ കൂകീസിന്  സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. 

Post your comments