Global block

bissplus@gmail.com

Global Menu

രഹസ്യം ചോർത്തൽ: ടി.സി.എസ്സിന് 6300 കോടി രൂപ പിഴ

വാഷിംഗ്‌ടൺ : ടാറ്റ ഗ്രൂപ്പിന്റെ  ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ് ), ടാറ്റ അമേരിക്ക ഇന്റർനാഷണൽ  കോർപറേഷൻ എന്നി  കമ്പനികൾ 94 കോടി ഡോളർ പിഴ നൽകാൻ അമേരിക്കൻ കോടതി വിധി.  രഹസ്യങ്ങൾ ചോർത്തിയതിന്റെ പേരിലാണ്  പിഴ ചുമത്തിയിരിക്കുന്നത്.  

94  കോടി ഡോളർ അതായത് ഇന്ത്യൻ രൂപ 6,300 കോടി പിഴയായി നൽകേണ്ടത് . അമേരിക്കയിലെ  സോഫ്റ്റ്‌വെയർ കമ്പനിയായ എപ്പിക് സിസ്റ്റംസിന്റെ വ്യാപാര- സാങ്കേതിക രഹസ്യങ്ങൾ  ചോർത്തിയെന്നാണ് കേസ്. വിൻകോൺസിൻ സ്റ്റേറ്റിലെ ഫെഡറൽ ഗ്രാൻഡ്‌ ജൂറിയാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്.

ടി.സി.എസ്സിന്റെ ഇന്ത്യയിലേയും  അമേരിക്കയിലേയും  ജോലിക്കാരുടെ   അക്കൗണ്ടുകൾ ഉപയോഗിച്ചാണ് രഹസ്യങ്ങൾ ചോർത്തിയിരിക്കുന്നത് എന്നതാണ് ആരോപണം.  6,477 രേഖകളാണ് നിയമവിരുദ്ധമായി ഡൗൺലോഡ് ചെയ്യതിരിക്കുന്നത്. 94 കോടി ഡോളർ പിഴയിൽ 24 കോടി ഡോളർ രഹസ്യങ്ങൾ ചോർത്തിയതിനും 70 കോടി ഡോളർ നഷ്ടപരിഹാരവുമായിയാണ് കണക്കാക്കിയിരിക്കുന്നത് .

Post your comments