Global block

bissplus@gmail.com

Global Menu

യു യുറേക നോട്ട് വൈ.യു.6000 സ്മാർട്ട്‌ ഫോൺ ഉടൻ

ന്യൂഡൽഹി : സ്മാർട്ട്‌ ഫോൺ ആരാധകർ ആവേശത്തോടെ കാത്തിരുന്ന യു യുറേക നോട്ട് വൈ.യു.6000 ഇതാ വരുന്നു. ഇന്ത്യയിലെ പ്രമുഖ  സ്മാർട്ട്‌ ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്സിന്റെ തന്നെ യു  ബ്രാൻഡാണ് യു യുറേക നോട്ട് കൊണ്ടുവരുന്നത്. യു യുറേക നോട്ട് വൈ.യു.6000 സ്മാർട്ട്‌ ഫോണിനേ കുറിച്ച് അനൗദ്യോകികമായ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

റിപ്പോർട്ട്‌ പ്രകാരം ഈ ഹാൻഡ്സെറ്റിന്റെ വിപണി വില 14,999 രൂപയാണ്. 6 ഇഞ്ച് ഫുൾ എച്ച്ഡി ( 1080 × 1920 പിക്സൽ ) ഐ.പി.എസ് ഡിസ്പ്ലേയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 3 ജിബി റാമുള്ള ഫോണിൽ 1.5 GHz ഒക്ട കോർ പ്രോസസ്സറാണ് ഉള്ളത്. എൽഇഡി ഫ്ലാഷോടുകൂടിയ 13 മെഗാപിക്സെൽ റിയർ ക്യാമറയും 8 മെഗാപിക്സെൽ ഫ്രണ്ട് ക്യാമറയുമാണ് ഫോണിൽ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പറയുന്നു .

16 ജിബി ഇൻബിൽറ്റ് സ്റ്റോറേജ് ഉള്ള ഫോണിൽ മൈക്രോ കാർഡ് ഉപയോഗിച്ച് 32GB വരെ  സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്. 4000 mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്. ആൻഡ്രോയിഡ് 5.1 ലോലിപോപ്‌ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. എത്ര നിറങ്ങളിൽ ഫോൺ ലഭ്യമാകുമെന്ന് വ്യക്തമായിട്ടില്ല.

 

Post your comments