Global block

bissplus@gmail.com

Global Menu

സൗജന്യ വൈ-ഫൈയുമായി ഇന്ത്യൻ റെയിൽവേയും ഗൂഗിളും

മുംബൈ : ഇന്ത്യൻ റെയിൽവേയുടെ ഇന്റർനെറ്റ്‌ സേവന വിഭാഗമായ റെയിൽടെലും ഗൂഗിളും സംയുക്തമായി ചേർന്ന് സൗജന്യ ഹൈ സ്പീഡ് വൈഫൈ ഇന്ത്യയിലുടനീള്ളമുള്ള  ഒൻപത് റെയിൽവേ  സ്റ്റേഷനുകളിൽ ലഭ്യമാക്കുന്നു.ഈ വർഷം മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലാണ് പദ്ധതിക്ക് തുടക്കമിട്ടത്.  തുടർന്ന് പുണെ, ഭുവനേശ്വർ, ഭോപ്പാൽ , റാഞ്ചി , റായ്പൂർ , വിജയവാഡ, കാഞ്ചിഗുവാഡ,വിശാഖപട്ടണം, എറണാകുളം ജംക്ഷൻ (സൗത്ത്), എന്നീ സ്റ്റേഷനുകളിലും ഇനി മുതൽ  സ്മാർട്ട്‌ ഫോൺ വഴി സൗജന്യ വൈ-ഫൈ ലഭ്യമാകുകയാണ്. 

ഈ സ്റ്റേഷനുകളിലുടെ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് e-ബുക്കുകൾ ,ഗെയിംമുകൾ എന്നിവ ഡൗൺലോഡ് ചെയ്യുവാനും  ഹൈ ഡെഫനിഷൻ വീഡിയോ സ്ട്രീം ചെയ്യുവാനും ലക്ഷ്യസ്ഥാനത്തെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാനും  ഈ വൈ-ഫൈ സേവനത്തിലുടെ സാധിക്കുന്നതാണ്.

ഈ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം റെയിൽവേ മന്ത്രി സുരേഷ് പ്രഭു നിർവ്വഹിക്കും.2016 അവസാനത്തോടെ ഇന്ത്യയിലെ 100  തിരക്കേറിയ റെയിൽവേ  സ്റ്റേഷനുകളിലും കൂടി ഹൈ വൈഫൈ സേവനം വികസിപ്പിക്കുക എന്ന ലക്ഷ്യവുമായിയാണ് ഇന്ത്യൻ റെയിൽവേയുമായും റെയിൽടെലുമായും ഗൂഗിൾ കൈകോർത്തിരിക്കുന്നത്. കൂടാതെ ഈ പദ്ധതിയിൽ  വരും കാലങ്ങളിൽ  ഇന്ത്യയിലെ 400 റെയിൽവേ സ്റ്റേഷനുകളിലോട്ടു വ്യാപിപ്പിക്കും  

ഇന്ത്യയിൽ ഇന്റർനെറ്റിന്റെ ഉപയോഗം ഏറിവരികയാണ്, അതിനാൽ ഹൈ സ്പീഡ് നെറ്റ്‌വർക്ക്  വളരെ എളുപ്പവും  തുച്ഛമായ  രീതിയിൽ ശരിയായ സമയത്ത്  ലഭിക്കുക എന്നത് പ്രാധാന്യമേറിയ ഒന്നാണ്. അതുകൊണ്ട് തന്നെ ഈ പദ്ധതി ഒരു പുതിയ അടിത്തറപാകുന്നു എന്ന് ഗൂഗിൾ ഇന്ത്യ ആക്സസ് പ്രൊജക്റ്റ് മേധാവി ഗുൽസാർ ആസാദ് പറഞ്ഞു.ഭാവിയിൽ കൂടുതൽ സ്റ്റേഷനുകളിലും സ്ഥലങ്ങളിലും ഈ പദ്ധതി വ്യാപിപ്പിക്കുവാനുള്ള   ലക്ഷ്യമാണ് തങ്ങൾക്കുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Post your comments