Global block

bissplus@gmail.com

Global Menu

എൽജി ഇന്ത്യയിൽ സ്മാർട്ട്‌ ഫോൺ നിർമ്മാണം ആരംഭിക്കുന്നു

ന്യൂഡൽഹി: മേക്ക് ഇൻ  ഇന്ത്യയുടെ ഭാഗമായി സൗത്ത് കൊറിയൻ ഇലക്ട്രോണിക്സ് കമ്പനിയായ എൽജി പ്രാദേശിക തലത്തിൽ നിർമ്മിച്ച രണ്ട് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കി. കൂടാതെ  ഇന്ത്യയിൽ 1 ദശലക്ഷം ഫോണുകളുടെ നിർമ്മാണം ലക്ഷ്യം വയ്ക്കുന്നതായി കമ്പനി അറിയിച്ചു. ജിഡിഎൻ  എന്റർപ്രൈസസി ന്റെ  പങ്കാളിത്തത്തോടെ നോയിഡയിലെ ഫാക്ടറിയിലാണ് ഫോണുകളുടെ ഉത്പാദനം നടത്തുക.

എൽജിയുടെ പുതിയ സ്മാർട്ട്‌ ഫോണുകളായ  എൽജി കെ7 എൽടിഇ , എൽജി കെ10 എൽടിഇ എന്നിവ  ടെലികോം മന്ത്രി രവി ശങ്കർ പ്രസാദ്‌ അവതരിപ്പിച്ചു. എൽജി കെ7 എൽടിഇ സ്മാർട്ട്‌ ഫോണിന്  9,500 രൂപയും എൽജി കെ 10 എൽടിഇക്ക്  13,500 രൂപയുമാണ് വിപണി വില. 

മേക്ക് ഇൻ  ഇന്ത്യയുടെ ഭാഗമായി  മൈക്രോമാക്സ്, ലാവ, ജിയോണി, വൺപ്ലസ്‌, സിയോമി  ഉൾപ്പെടെ നിരവധി ഇലക്ട്രോണിക്സ് കമ്പനികൾ നേരത്തെ  തന്നെ അവരുടെ ഉത്പന്നങ്ങളുടെ അസംബ്ലിംഗ്  ഇവിടെ ആരംഭിച്ചിരുന്നു. ഇപ്പോൾ ആ  നിരയിലേക്കാണ് എൽജി യും ചേരുന്നത്. ആഗോളതലത്തിലെ സ്മാർട്ട്ഫോൺ വിപണിയിൽ  അതിവേഗം വളരുന്ന ഒരു രാജ്യമാണ് ഇന്ത്യ. 

ഇത് കണക്കിലെടുത്താണ് എൽജി തങ്ങളുടെ സ്മാർട്ട്‌ ഫോൺ  നിർമ്മാണം ഇവിടെ ആരംഭിക്കാൻ തീരുമാനിച്ചത്. കൂടാതെ കെ സീരീസ്‌ സ്മാർട്ട്‌ ഫോണുകൾ ആവും ഇന്ത്യയിൽ ആദ്യമായി നിർമ്മിക്കുകയെന്ന് എൽജി ഇലക്ട്രോണിക്സ് ഇന്ത്യ മനേജിംഗ് ഡയറക്ടർ കിം കിം വാൻ അറിയിച്ചു.

Post your comments