Global block

bissplus@gmail.com

Global Menu

യാഹൂ മെസഞ്ചർ പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചു

ന്യു ഡൽഹി: ആൻഡ്രോയിഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് യാഹൂ മെസഞ്ചർ പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചു. ഈ ആൻഡ്രോയിഡ് അപ്ഡേറ്റുകളിലൂടെ ഹിന്ദി ഭാഷ ഉപോയോഗിക്കാവുന്നതാണ്. മാത്രവുമല്ല പുതിയ അപ്ഡേറ്റിലുടെ  രാജ്യത്തെ  കൂടുതൽ ഉപഭോക്താക്കളിലേക്ക് ഇറങ്ങി ചെല്ലുക എന്നതാണ് യാഹുവിന്റെ ലക്ഷ്യം. തേർഡ് പാർട്ടിക്ക് കീബോർഡ്‌  ഉപോയോഗിക്കാനാവുമെന്നതാണ് ഐഒഎസ് അപ്ഡേറ്റിന്റെ പുതുമ.

ഇത്  ആദ്യമായാണ് യാഹൂ മെസഞ്ചറിൽ ഇംഗ്ലീഷ് അല്ലാതെ മറ്റൊരു ഭാഷ ഉപയോഗിക്കാൻ സാധിക്കുന്നത്. ഹിന്ദി കൂടാതെ ചൈനീസ്, ഫ്രഞ്ച്, ജർമ്മൻ, ഇന്തോനേഷ്യൻ, സ്പാനിഷ് ഭാഷകളും ഉപയോഗിക്കാവുന്നതാണ്. മാത്രമല്ല, ഉപഭോക്താക്കൾക്ക് അവരുടെ ഫോണിൽ സുക്ഷിക്കുന്ന നമ്പറുകളിൽ നിന്ന് വളരെ എളുപ്പത്തിൽ സുഹൃത്തുക്കളെ കണ്ടുപിടിക്കുന്നതിനും ചാറ്റ് ചെയ്യുന്നതിനും ഈ  ആപ്ലിക്കേഷനിലൂടെ സാധിക്കുന്നു. 

ഐഒഎസ് 8 ന് മുകളിലുള്ള  എല്ലാ  പതിപ്പിലും തേർഡ് പാർട്ടിക്ക്  കീബോർഡ്‌ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. കൂടാതെ ''/gif '' എന്ന് ടൈപ്പ് ചെയ്യുമ്പോൾ യാഹൂവിന്റെ ടംബ്ലറിൽ നിന്ന് തന്നെ gif ഇമേജുകൾ അയക്കാവുന്നതാണ്. 

അപ്ലിക്കേഷനുകളിലുടെ  gif  ഫയലുകൾ അയക്കുവാനും  സെർച്ച്‌ ചെയ്യുവാനുമുള്ള സംവിധാനം യാഹൂ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ സെർച്ച്‌ ചെയ്യാതെ ഉപഭോക്താക്കൾക്ക് പെട്ടന്നു തന്നെ gif ഫയലുകൾ അയക്കാവുന്നതാണ്. ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ എന്നിവയിലുടെ ഈ ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Post your comments