Global block

bissplus@gmail.com

Global Menu

വിഷു വർണ്ണാഭമാക്കാൻ ശബ്ദരഹിത പടക്കങ്ങൾ മതി

തിരുവനന്തപുരം : വിഷുവിന് പടക്കം പൊട്ടിക്കാം, പക്ഷേ ചില നിയന്ത്രണങ്ങളോടെ മാത്രം. 125 ഡെസിബെല്ലിൽ അധികം ശബ്ദം ഉണ്ടാക്കുന്ന പടക്കങ്ങൾ സംസ്ഥാനത്ത് വിൽക്കാനോ ഉപയോഗിക്കാനോ പാടില്ല. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്.

രാത്രി പത്തു മുതൽ രാവിലെ ആറു മണി വരെ ശബ്ദം ഉണ്ടാക്കുന്ന പടക്കങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല. കൂടാതെ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശ്ശബ്ദ പ്രദേശങ്ങളായി  സംരക്ഷിക്കേണ്ട സ്ഥലങ്ങളുടെ  100 മീറ്റർ ചുറ്റളവിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. 

ഇടുങ്ങിയ പ്രദേശങ്ങളിൽ ശബ്ദങ്ങൾ ഉണ്ടാക്കുന്ന പടക്കങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങൾക്ക് പകരം വർണ്ണങ്ങൾനിറഞ്ഞതും പ്രകാശമുള്ളതുമായ പടക്കങ്ങൾ ഉപയോഗിക്കാവുന്നതാണ്.

പടക്കങ്ങൾ നിർമിക്കുന്നതിലും ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ മാർഗ്ഗ നിർദ്ദേശങ്ങളും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനവും മുൻനിർത്തിയാണ് ഈ നിയന്ത്രണങ്ങൾ നിർദേശിച്ചിട്ടുള്ളത്‌.

Post your comments