Global block

bissplus@gmail.com

Global Menu

ലെനോവോ ഫാബ് 11,999 രൂപക്ക്

ന്യൂഡൽഹി : ലെനോവോയുടെ പുതിയ ഫാബ്ലെറ്റ്‌ മോഡലായ ഫാബ് ഇന്ത്യൻ വിപണിയിൽ. ഫ്ലിപ്കാർട്ടിലൂടെ ലഭ്യമാക്കുന്ന സ്മാർട്ട്‌ ഫോണിന്റെ വില 11,999  രൂപയാണ്. 

കഴിഞ്ഞ വർഷം ചൈനയിൽ ഇറങ്ങിയ ഫാബ് പ്ലസ്‌ എന്ന സ്മാർട്ട്‌ ഫോണുമായി  സാദൃശ്യം വരുന്ന ഒന്നാണ് ലെനോവോ ഫാബ്. ഏകദേശം 27000 രൂപയായിരുന്നു ഫാബ് പ്ലസിന്റെ വില.

എന്നാൽ  ഇതേ മോഡൽ ഇന്ത്യയിൽ ഫാബ് എന്ന പേരിൽ എത്തുമ്പോൾ വിലയോടൊപ്പം ഫോണിന്റെ സവിശേഷതകളും കുറച്ചിട്ടുണ്ട്.1.2GHz സ്പീഡുള്ള സ്മാർട്ട്‌ ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 410 പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 

2 ജിബി  റാമാണ് ഇതിൽ ഉള്ളത്. 16 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഫോണിൽ മൈക്രോ എസ്ഡി കാർഡ്‌ ഉപയോഗിച്ച് 64 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. 

ഫോണിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ എൽ.ഇ.ഡി ഫ്ലാഷ് , ഓട്ടോഫോക്കസ്  എന്നിവയോട് കൂടിയ 13 എംപി റീയർ ക്യാമറയാണ് ഫാബ് സ്മാർട്ട്‌ ഫോണിൽ ഉള്ളത്. 4250mAh ബാറ്ററിയോടു കൂടിയ ഫോണിൽ ഡ്യുവൽ സിം, 4ജി, ബ്ലുടൂത്ത് തുടങ്ങിയ പതിവ് കണക്ടിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്.എബണി കളർ എന്ന ഒറ്റ മോഡലിൽ മാത്രമാണ് ഫാബ് എന്ന സ്മാർട്ട്‌ ഫോൺ ലഭ്യമാക്കുക.

 

Post your comments