Global block

bissplus@gmail.com

Global Menu

വിരാട് കോഹ്ലി പ്രീമിയർ ഫുട്സാൽ ലീഗ് ബ്രാൻഡ് അംബാസിഡർ

കൊച്ചി: പ്രീമിയർ ഫുട്സാൽ  ലീഗിന്‍റെ ബ്രാൻഡ് അംബാസഡറായി  ക്രിക്കറ്റ് താരം വിരാട് കോഹ്ലിയെ നിയമിച്ചു. 

ഏതാനും വര്‍ഷമായി ഇന്ത്യൻ  ക്രിക്കറ്റിന്‍റെ മുഖമെന്നു വിശേഷിപ്പിക്കപ്പെടുന്ന കോഹ്ലിയെ ബ്രാൻഡ് അംബാസഡറായി ലഭിച്ചത് പ്രീമിയർ ഫുട്സാലിനു കൂടുതൽ  സ്വീകാര്യത നേടിക്കൊടുക്കുമെന്നു കരുതുന്നു. 

ഇന്ത്യയിൽ ജൂലൈ 15 മുതൽ 24 വരെയാണ് പ്രീമിയർ ഫുട്സാൽ ലീഗ്  നടക്കുന്നത്. എട്ടു ടീമുകളാണ് പങ്കെടുക്കുന്നത്. വിവിധ ടീമുകളിലായി 21 രാജ്യങ്ങളിൽ നിന്നുള്ള 50 രാജ്യാന്തര താരങ്ങളാണ് പ്രീമിയർ ഫുട്സാലിൽ പങ്കെടുക്കുക. 

വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ആദ്യത്തെ  ബഹുരാഷ്ട്ര പ്രീമിയർ ഫുട്സാൽ ലീഗാണ് ഇത്. 

ഇരുപതു മിനിറ്റ് വീതമുള്ള രണ്ടു പകുതികളാണ് ഓരോ ഫുട്സാൽ മത്സരത്തിലുമുള്ളത്. പ്രീമിയർ ഫുട്സാൽ മാനേജ്മെന്‍റ് പ്രൈവറ്റ് ലിമിറ്റഡാണ് പ്രീമിയർ ഫുട്സാലിന്‍റെ കണ്‍ട്രോളിംഗ് എന്‍റിറ്റി. 

Post your comments