Global block

bissplus@gmail.com

Global Menu

ഡ്രൈവ് കൂൾ ക്യാമ്പുമായി ഫിയറ്റ്

കോഴിക്കോട്: ഫിയറ്റ് ക്രൈസ്ലർ ആട്ടോമൊബൈൽസ് (എഫ്സിഎ) ഈ വേനൽക്കാലത്ത് ഉപഭോക്താക്കൾക്കായി ഡ്രൈവ് കൂൾ കാംപെയിൻ സംഘടിപ്പിക്കുന്നു. ഈ മാസം 11 മുതല്‍ 16 വരെ തങ്ങളുടെ തെക്കൻ വിപണിയിലെ എക്സ്ക്ലൂസീവ് ഡീലർഷിപ്പുകളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഒരാഴ്ചയോളം നീണ്ടുനില്‍ക്കുന്ന പരിപാടിയിൽ തങ്ങളുടെ വാഹനങ്ങളിലെ എയർ കണ്ടീഷനിങ് യൂണിറ്റുകൾ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിപ്പിക്കുന്നതിലാവും പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുക. ഫിയറ്റ് ഡ്രൈവ് കൂൾ ക്യാമ്പിലൂടെ തെക്കൻ വിപണിയിലെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുക എന്നതാണ് കമ്പനി ഉദ്ദേശിക്കുന്നത്.

ഡ്രൈവ് കൂൾ ക്യാമ്പിലൂടെ ഫിയറ്റിന്‍റെ ഉപഭോക്താക്കൾക്ക് വൈവിധ്യങ്ങളായ ഗുണഫലങ്ങളാണ് ലഭ്യമാവുക. സ്പെയർ പാർടുകൾ, റിവേഴ്സ് പാർക്കിങ് സെന്‍സറുകൾ എന്നിവയ്ക്ക് പ്രത്യേക കിഴിവുകൾ, ഫ്രീ കാർ ചെക്ക്-അപ്, ഫ്രീ ടോപ് വാഷ്, മെക്കാനിക്കൽ റിപ്പയറിങ്ങിന് പത്ത് ശതമാനം ലേബർ ഡിസ്കൗണ്ട് എന്നിവയാണ് കൂൾ ക്യാമ്പിലൂടെ എഫ്സിഎ ഇന്ത്യ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.

Post your comments