Global block

bissplus@gmail.com

Global Menu

തിരക്കേറിയ വിമാനത്താവളങ്ങളിൽ മൂന്നാം സ്ഥാനം ദുബായ്ക്ക്

ദുബായ്: ആഗോളതലത്തിൽ  ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയിൽ ദുബായ്ക്ക് മുന്നാം സ്ഥാനം. എയർപോർട്ട് ഇന്റർ നാഷണൽ പുറത്ത് വിട്ട ലോകത്തെ ഏറ്റവും തിരക്കുള്ള വിമാനത്താ -വളങ്ങളുടെ പട്ടികയിലാണ് ദുബായ് ഇടം പിടിച്ചത്. കഴിഞ്ഞ  വർഷം മാത്രം  ഏകദേശം 77 ദശലക്ഷം യാത്രക്കാർ ദുബായ് എയർപോർട്ട്‌ വഴി യാത്ര നടത്തിയിരിക്കുന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്. 

2015 ലെ  യാത്രക്കാരുടെ കണക്ക് പ്രകാരമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അറ്റ്‌ലാന്റ്, ബീജിംഗ്  എന്നീ എയർപോർട്ടുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ദുബായ് വിമാനത്താവളത്തിൽ മുൻകാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 10 ശതമാനത്തിൽ അധികം വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായത്.

എന്നാൽ  യാത്രക്കാരുടെ  കാര്യത്തിൽ മാത്രമല്ല ചരക്ക് ഗതാഗത്തിന്റെ കാര്യത്തിലും ദുബായ് മുന്നിൽ തന്നെയാണ്. ഏറ്റവും അധികം ചരക്ക് ഗതാഗതം നടത്തുന്ന 20  വിമാനത്താവളങ്ങളുടെ പട്ടികയിലും ദോഹ സ്ഥാനം കണ്ടെത്തി.  

ആഗോളതലത്തിൽ 1144 വിമാനത്താവളങ്ങളിൽ നടത്തിയ പഠനം മുൻ നിർത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ചരക്ക് ഗതാഗതത്തിൽ 46 ശതമാന വർധനവാണ് ദോഹ വിമാനത്താവളം നേടിയിരിക്കുന്നത്.

 

 

Post your comments