Global block

bissplus@gmail.com

Global Menu

ഗൂഗിൾ ഇനി കുരുന്നുകളെ മൃഗങ്ങളുടെ ശബ്ദവും പഠിപ്പിക്കും

ന്യു ഡൽഹി: നമ്മുടെ കുട്ടികൾക്ക് മൃഗങ്ങളെ  കാണാനും  അവയുണ്ടാക്കുന്ന ശബ്ദങ്ങൾ  കേൾക്കാനും വലിയ താൽപര്യമാണല്ലോ. അതുകൊണ്ട് തന്നെ കുട്ടികൾ മൃഗങ്ങളുടെ ശബ്ദങ്ങൾ അതിവേഗം  അനുകരിക്കാൻ ശ്രമിക്കാറുണ്ട്. അത് അവർക്ക് പറഞ്ഞ് പഠിപ്പിക്കാൻ മാതാപിതാക്കൾ പല തന്ത്രങ്ങളും പയറ്റാറുമുണ്ട്. എന്നാൽ ഇനി നിങ്ങളുടെ കുരുന്നുകളെ മൃഗങ്ങളുടെ ശബ്ദം പഠിപ്പിക്കാൻ ഗൂഗിളും  ഒപ്പം കൂടുന്നു.

ഗൂഗിളിൽ അനിമൽ നോയ്സസ് എന്നോ അനിമൽ സൗണ്ട്സ്  എന്നോ ടൈപ്പ്  ചെയുക. അപ്പോൾ  ഉടനടി  ഗൂഗിളിൽ  പ്ലേ സൗണ്ട് എന്ന്  വരും. അതിന് ചുവടെ നിരവധി  മൃഗങ്ങളുടെ ചിത്രങ്ങളും അവയുടെ ശബ്ദങ്ങൾ കേൾക്കാനുള്ള ഒപ്ഷനും കാണാൻ സാധിക്കും.

ഏത് മൃഗത്തിന്റെ ശബ്ദമാണോ കേൾക്കേണ്ടത് അതിന്റെ താഴത്തെ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ സ്പീക്കറിലുടെ അവയുടെ ശബ്ദം കേൾക്കാം . ഇതിലുടെ കുട്ടികൾക്ക് മൃഗങ്ങളെ കാണിച്ചു കൊണ്ട്  തന്നെ  ശബ്ദങ്ങൾ പഠിപ്പിക്കാൻ സാധിക്കും. സീബ്ര, പൂച്ച, സിംഹം, കലമാൻ, മൂങ്ങ, പന്നി, പശു, താറാവ്, ആന, കുതിര, കരടി, തിമിംഗലം, കുള്ളൻ നീലത്തിമിംഗലം, ചെന്നായ, കോഴി, ആട്, കടുവ  തുടങ്ങി 19 മൃഗങ്ങളുടെ ശബ്ദങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Post your comments