Global block

bissplus@gmail.com

Global Menu

മൈക്രോസോഫ്റ്റ് ലുമിയ 650 ഇന്ത്യയിലേക്ക്

ന്യൂഡൽഹി : ഇന്ത്യയിലെ സ്മാർട്ട്‌ ഫോൺ ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് കൊണ്ട് ഇതാ മൈക്രോസോഫ്റ്റിന്റെ ലൂമിയ 650 വരുന്നു. വളരെ അടുത്ത് തന്നെ ലൂമിയ ഇന്ത്യൻ വിപണിയിൽ എത്തുമെന്ന് കമ്പനിയുടെ  ഔദ്യോഗിക ഓൺലൈൻ സ്റ്റോറിൽ ലിസ്റ്റ് ചെയ്യ്തിട്ടുണ്ട്. പ്രമുഖ ഇ-കൊമേഴ്സ് കമ്പനികളായ ഈ ബേ, ആമസോൺ എന്നിവയിലുടെ ആണ് ലൂമിയ ഇന്ത്യയിൽ എത്തുന്നത്.

ഈ ബേയിൽ സ്മാർട്ട്‌ ഫോണിന്റെ വില 15,800 രൂപയും  ആമസോണിൽ 16,599 രൂപയുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഉപഭോക്തകളുടെ ഔദ്യോഗിക സ്വകാര്യ ആവശ്യങ്ങൾ ബാലൻസ് ചെയ്യാൻ സഹായിക്കുന്ന ഒന്നാവും ലൂമിയ 650  എന്ന് ഫെബ്രുവരിയിൽ സ്മാർട്ട്‌ ഫോൺ ആദ്യമായി പ്രദർശിപ്പിച്ച് കൊണ്ട് മൈക്രോസോഫ്റ്റ്‌ അറിയിച്ചു. 

 മൈക്രോസോഫ്റ്റ്‌ ലൂമിയ 650 ന് 720*1280 റെസലൂഷനോടുകൂടിയ 5 ഇഞ്ച്‌ അമോലെഡ് ക്ലിയർ ബ്ലാക്ക്‌ എച്ച്.ഡി  ഡിസ്പ്ലേയാണ് ഉള്ളത്. ഒരു ജിബി റാമുള്ള ഫോണിൽ 1.3GHz ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. 16ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഫോണിൽ മൈക്രോഎസ്.ഡി കാർഡ്‌ ഉപയോഗിച്ച് 200 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.

വിൻഡോസ് 10 ഓപ്റേറ്റിംഗ് സിസ്റ്റമാണ് ലൂമിയ 650 ൽ പ്രവർത്തിക്കുന്നത്. സെൽഫിക്കായി 5 എം.പി ഫ്രണ്ട് ക്യാമറയും എൽ.ഇ.ഡി  ഫ്ലാഷോട് കൂടിയ 8 എം.പി  റിയർ ക്യാമറയുമാണ് ഫോണിൽ ഉള്ളത്. 2,000 mAh ബാറ്ററി ഉള്ള ഫോണിൽ നാനോ സിം ആണ് ഉപയോഗിക്കാൻ സാധിക്കുക. 4ജി, എൽറ്റിഇ, 3ജി, വൈഫൈ തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളുമുണ്ട്.

 

Post your comments