Global block

bissplus@gmail.com

Global Menu

അസുസ് സെൻഫോൺ ഗോ 5.0 എൽ.ടി.ഇ വരുന്നു

മുംബൈ : ഇന്ത്യൻ സ്മാർട്ട്‌  ഫോൺ വിപണിയിൽ ഒരു പുതിയ അതിഥിയായ  അസുസിന്റെ സെൻഫോൺ ഗോ 5.0 എൽ.ടി.ഇ എത്തുന്നു. രണ്ട് ജിബി റാമോടുകൂടിയ 1.2 GHz ക്വാഡ് കോർ ക്വാൽകോം MSM8916 പ്രോസസ്സറാണ് ഈ സ്മാർട്ട്‌ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 7,999 രൂപയാണ് ഫോണിന്റെ വില. പ്രമുഖ ഇ-കോമേഴ്സ് കമ്പനികളായ ആമസോൺ, സ്നാപ്ഡീൽ എന്നിവ വഴി സ്മാർട്ട്‌ ഫോൺ ലഭിക്കുന്നതാണ്.

16 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഫോണിൽ മൈക്രോ എസ്ഡി കാർഡ്‌ ഉപയോഗിച്ച് 32ജിബി വരെ സ്പേസ് വികസിപ്പിക്കാവുന്നതാണ്. അസുസ് സെൻഫോൺ ഗോ 5.0 എൽ.ടി.ഇ യുടെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ സെൽഫിക്കായി  5 മെഗാപിക്സെൽ  ഫ്രണ്ട് ഷൂട്ടറും  8 മെഗാ പിക്സെൽ റീയർ പ്രൈമറി ക്യാമറയുമാണ് ഉള്ളത് . ആൻഡ്രോയിഡിന്റെ 4.4 ഓപ്പ്റേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 2500mAh റിമൂവബിൾ ബാറ്ററിയാണ് ഫോണിനുള്ളത്. 

\രണ്ട് മൈക്രോ സിമ്മുകൾ ഉപയോഗിക്കാൻ സാധിക്കുന്ന ഡ്യുവൽ സിം സിസ്റ്റമാണ് ഫോണിന്റേത്. വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, എഫ്.എം, 4ജി  തുടങ്ങിയ കണക്ടിവിറ്റി ഫിച്ചറുകളും ഫോണിൽ ലഭ്യമാണ്. കൂടാതെ പ്രോക്സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ആക്സിലറോമീറ്റർ, ജൈറോസ്കോപ്പ് തുടങ്ങി സെൻസറുകളും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

Post your comments