Global block

bissplus@gmail.com

Global Menu

ടൂൺസ് അനിമേഷൻ സി ഇ ഒയ്ക്ക് ഫിക്കി ബിഎഫ്എ പുരസ്കാരം

തിരുവനന്തപുരം:  ഇന്ത്യന്‍ അനിമേഷൻ മേഖലയ്ക്ക് നല്കിയ സംഭാവനകളെ മുൻനിർത്തി ടൂൺസ് അനിമേഷൻ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  പി. ജയകുമാറിന് ഫിക്കി ബിഎഫ്എ പ്രത്യേക പുരസ്കാരം സമ്മാനിച്ചു. 

അനിമേഷൻ, വിഷ്വൽ ഇഫ്ക്ട്സ്, വിനോദാധിഷ്ഠിത വ്യവസായം എന്നീ മേഖലകളിലെ മികവിനാണ് അംഗീകാരം. മുംബൈയിൽ ഫിക്കി സ്ഥാപകൻ ആശിഷ് കുൽക്കർണി സന്നിഹിതായ ചടങ്ങിലാണ് അവാർഡ് സമ്മാനിച്ചത്.

ഫിക്കി 2004-ലാണ് അനിമേഷൻ രംഗത്തെ വിഗദ്ധർക്ക് ബഹുമതിയായി ബിഎഫ്എ പുരസ്കാരം നല്കാനാരംഭിച്ചത്. ഇതാദ്യമായാണ് വിഷ്വൽ ഇഫ്ക്ട്സ്, വിനോദിധിഷ്ഠിത വ്യവസായം എന്നിവയിലെ സാന്നിദ്ധ്യം അവാർഡിനായി പരിഗണിച്ചത്. കഴിഞ്ഞ 17 വർഷങ്ങളായി സ്ഥിരവും സജ്ജീവുമായ ഇടപെടലാണ് ജയകുമാറിന്‍റേതെന്ന് പുരസ്കാരജൂറി വിലയിരുത്തി.

അനിമേഷൻ മേഖലയിൽ അതുല്യനാമമായി മാറിയ ടുൺസ് അനിമേഷന്‍റെ പ്രവർത്തനം ഇന്ത്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങളിലായി വ്യാപിച്ചതിൽ പി.ജയകുമാറിന്‍റെ നേതൃത്വത്തെ ജൂറി പ്രശംസിച്ചു. പുരസ്കാരം സഹപ്രവർത്തകർക്ക് പങ്കുവച്ച് ജയകുമാർ ഫിക്കിക്ക് നന്ദി അറിയിച്ചു.

മുംബൈയിൽ മാർച്ച് 30ന് റിണയസന്‍സ് ഹോട്ടലിൽ നടന്ന അവാർഡ്ദാന ചടങ്ങിൽ ലോക അനിമേഷൻ രംഗത്തെ പ്രമുഖർ പങ്കെടുത്തു.

Post your comments