Global block

bissplus@gmail.com

Global Menu

ഓട്ടോ കണക്ട് വൈഫൈയുമായി ഓല

ന്യൂഡൽഹി : രാജ്യത്തെ പ്രമുഖ മൊബൈൽ ആപ്പ് അധിഷ്ടിത ടാക്സി സേവനദാതാക്കളായ ഓല അവരുടെ കാബ് ഉപഭോക്താക്കൾക്കായി ഒരു പുത്തൻ സംവിധാനവുമായി രംഗത്ത് എത്തുന്നു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓല തങ്ങളുടെ യാത്രക്കാർക്ക് യാത്രാവേളകളിൽ ഇന്റർനെറ്റ് സൗകര്യം ഉറപ്പു വരുത്തുന്നതിനായി ഓട്ടോ കണക്ട് വൈഫൈ സംവിധാനമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ടാക്സിയിൽ സഞ്ചരിക്കുമ്പോൾ വൈഫൈ ലഭ്യമാകാൻ ഇനി യാത്രക്കാർക്ക് ഒരു തവണ മാത്രമായിരിക്കും ലോഗ്-ഇൻ വിവരങ്ങൾ നൽകേണ്ടി വരുക. തുടർന്നുള്ള ഏതു യാത്രയിലും യാത്രക്കാർക്ക് അവരുടെ സ്മാർട്ട്‌ഫോണുകളിലും ടാബ്ലെറ്റുകളിലും ഓട്ടോമാറ്റിക്ക് ആയി വൈഫൈ കണക്ടാകും വിധമാണ് ഓല അവരുടെഓട്ടോ കണക്ട് വൈഫൈ സംവിധാനം അവതരിപ്പിക്കുന്നത്.

3ജിയുടെയും 4 ജിയുടെയും ഇന്റർനെറ്റ്‌ വേഗതയോട് കിടപിടിക്കുന്ന ഇന്റർനെറ്റ്‌ സേവനമാണ് ഓലയിൽ ലഭ്യമാവുകയെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഓട്ടോ കണക്ട് സംവിധാനം മുംബൈ, ബംഗലുരു, ഡെൽഹി എന്നീ പ്രദേശങ്ങളിൽ മാത്രമാണ് ലഭ്യമാകുന്നത്.     

2015-ൽ ആണ് ഓല  ടാക്സിയിൽ വൈഫൈ സംവിധാനം ആരംഭിച്ചത്. ഓലയുടെ കണക്കു പ്രകാരം നിലവിൽ സഞ്ചരിക്കുന്ന യാത്രക്കാരിൽ 65ശതമാനവും വൈഫൈ ഉപയോഗിക്കുന്നവരാണ്.    

Post your comments