Global block

bissplus@gmail.com

Global Menu

ഫോക്സ് വാഗണിന്റെ 3,877 വെന്റോ കാറുകൾ തിരികെ വിളിക്കുന്നു

മുംബൈ : ജർമ്മൻ വാഹന നിർമ്മാതാക്കളായ ഫോക്സ് വാഗൺ വെന്റോയുടെ വിൽപ്പന താൽക്കാലികമായി നിർത്തുന്നു. കമ്പനി വിറ്റ 3,877 വെന്റോ കാറുകളെ തിരിച്ചു വിളിച്ചിരിക്കുകയാണ്. മാനുവൽ ഗിയർ ബോക്സ്‌ ഉള്ള 1.5 ലിറ്റർ ഡീസൽ എൻജിൻ മോഡലിനെയാണ് മലിനീകരണ പ്രശ്നങ്ങൾ മൂലം തിരിച്ചു വിളിച്ചിരിക്കുന്നത്. 

ഗിയർ ബോക്സ്‌ ഉള്ള 1.5 ലിറ്റർ ഡീസൽ എൻജിൻ മോഡൽ വെന്റോ കാറിൽ  നിന്ന് അമിതമായി കാർബൺ മോണോക്സൈഡ് പുറംതള്ളുന്നതുമായി ബന്ധപ്പെട്ടാണ് 3,877  കാറുകളെ  തിരിച്ചു വിളിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ഓട്ടോമോട്ടീവ് അസോസിയേഷൻ ഓഫ് ഇന്ത്യ നടത്തിയ സിഒപി  പരിശോധനയിൽ വാഹനം മലിനീകരണ തോതിന്റെ പരിധി ലംഘിക്കുന്നതായി കണ്ടെത്തിയിരുന്നു. അതേസമയം തന്നെ 1.5 ലിറ്റർ ഡീസൽ എൻജിൻ വെന്റോയുടെ വിൽപ്പന അടിയന്തിരമായി നിർത്തിയതായി കമ്പനി അറിയിച്ചു.

പ്രശ്നം പഠിക്കുകയാണെന്നും  ഇപ്പോൾ നിലനിൽക്കുന്ന അസ്ഥിരത എത്രയും വേഗം പരിഹരിക്കാൻ വേണ്ടിയുള്ള സാങ്കേതിക നടപടികൾ ഓട്ടോമോട്ടീവ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മുന്നിൽ അവതരിപ്പിക്കുമെന്നും കമ്പനി  അറിയിച്ചു .

Post your comments