Global block

bissplus@gmail.com

Global Menu

ക്യാൻവാസ് സ്പാർക്ക്‌ 3 ഇതാ എത്തി

മുംബൈ : സ്മാർട്ട്‌ ഫോൺ നിർമ്മാതാക്കളിൽ പ്രമുഖരായ മൈക്രോ മാക്സ് പുതിയ  സ്മാർട്ട്‌ ഫോണായ ക്യാൻവാസ് സ്പാർക്ക്‌ 3യുമായി വരുന്നു.

ഏപ്രിൽ 7 മുതൽ  സ്നാപ്ഡീലിലുടെ ഉപഭോക്താക്കൾക്ക് ഫോൺ ലഭിച്ചു തുടങ്ങുന്നതാണ്. ഫോണിനായുള്ള രജിസ്ട്രേഷൻ ഏപ്രിൽ ഒന്ന്മുതൽ ആരംഭിച്ചു. 4,999 രൂപയാണ് ക്യാൻവാസ് സ്പാർക്ക്‌ 3 സ്മാർട്ട്‌ ഫോണിന്റെ വില .

ക്യാൻവാസ് സ്പാർക്ക്‌ 3 ഫോണിൽ 720 x 1280 പിക്സെൽ റെസലൂഷനോടു കൂടിയ 5.5 ഇഞ്ച്‌ എച്ച്ഡി  ഡിസ്പ്ലേയാണ് ഉള്ളത്. 1 ജിബി റാമുള്ള ഫോണിൽ 1.3GHz ക്വാഡ് കോർ പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്.

8 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ഫോണിൽ മൈക്രോ എസ്ഡി കാർഡ്‌  ഉപയോഗിച്ച് 32 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. ഔട്ട് -ഓഫ്- ബോക്സ് ആൻഡ്രോയിഡ് 5.1 ലോലിപോപ്പ് ഡിവൈസ് ആണ് ഫോണിൽ  ഉപയോഗിച്ചിരിക്കുന്നത്.

8 എംപി  റിയർ ക്യാമറ ഉള്ള ഫോണിൽ 5 എംപി ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. 2500mAH ബാറ്ററിയോടു കൂടിയ ഫോണിൽ  3ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ യുഎസ്ബി  തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്.

Post your comments