Global block

bissplus@gmail.com

Global Menu

തെലങ്കാന എം വാലറ്റ് അപ്ലിക്കേഷൻ പുറത്തിറക്കി.

ഹൈദരാബാദ് : തെലങ്കാനയിൽ വാഹനമോടിക്കുന്നവർക്കായി ഇതാ ഒരു സന്തോഷ വാർത്ത. ഇനി മുതൽ യാത്ര  ചെയ്യുമ്പോൾ ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്‌ തുടങ്ങിയവ കൂടെ കൊണ്ട് നടക്കേണ്ട. പകരം ഒരു സ്മാർട്ട്‌ ഫോൺ കൈയ്യിൽ കരുതിയാൽ മതി. തെലങ്കാനട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് വികസിപ്പിച്ചെടുത്ത എം- വാലറ്റ് മൊബൈൽ ആപ്ലിക്കേഷൻ ഇൻഫർമേഷൻ ടെക്നോളജി- മുനിസിപ്പൽ നഗര വികസന മന്ത്രി കെ.ടി. രാമറാവു പുറത്തിറക്കി .

ഈ മൊബൈൽ അപ്ലിക്കേഷൻ വഴി വാഹനയാത്രികർക്ക് അവരുടെ സ്മാർട്ട്‌ ഫോൺ ഉപയോഗിച്ച് ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്‌ എന്നിവ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അതിനാൽ ഇനി വാഹന യാത്രികർക്ക്  രേഖകൾ കൈയിൽകൊണ്ട് നടന്ന് ബുദ്ധിമുട്ടേണ്ട. രേഖകളുടെ ഇ- പതിപ്പ്  ഉണ്ടായാൽ മതിയാകും. 

നിലവിൽ ഡ്രൈവിംഗ് ലൈസൻസ്, ആർസി ബുക്ക്‌ എന്നിവ മാത്രമേ ഡൗൺലോഡ് ചെയ്യാൻ സാധിക്കുകയുള്ളൂ. അധികം താമസിയാതെ വാഹനത്തിന്റെ ഇൻഷുറൻസ് പേപ്പറുകളും പുക പരിശോധന സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്ന് മന്ത്രി കെ.ടി. രാമറാവു അറിയിച്ചു .

മോട്ടോർ വാഹന വകുപ്പ് നൽകുന്ന എല്ലാ രേഖകളും ലഭ്യമാക്കുന്ന ഒന്നായിരിക്കും ഈ എം-വാലറ്റ് അപ്പ്. ഒരു വാഹനത്തെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നൽകുകയും അവ ഷെയർ ചെയ്യാനും, ഈ രേഖകൾ എല്ലാം ഒറ്റ സ്ക്രീനിലുടെ ലഭ്യമാക്കുകയും  ചെയ്യുന്നു എന്നതാണ് ഈ അപ്ലിക്കേഷന്റെ പ്രത്യേകത. ഒരിക്കൽ ഡൗൺലോഡ് ചെയ്യുന്ന രേഖകൾ ഭാവിയിലെ ഉപയോഗത്തിനായി അപ്ലിക്കേഷനിൽ സൂക്ഷിക്കപ്പെടും.

Post your comments