Global block

bissplus@gmail.com

Global Menu

22 ഇന്ത്യൻ ഭാഷകളുമായി ലാവയുടെ കെ.കെ.റ്റി അൾട്രാ പ്ലസ്‌ യൂണിയൻ

മുംബൈ : ലാവയുടെ പുതിയ ഫോണായ കെ.കെ.റ്റി അൾട്രാ പ്ലസ്‌ യൂണിയൻ ഉടൻ വരുന്നു .1500 രൂപയാണ് വിപണിയിലെ ഇതിന്റെ വില. ഇംഗ്ലീഷ് ഉൾപ്പെടെ 22  ഇന്ത്യൻ ഭാഷകൾ ഉപയോഗിക്കാം എന്നതാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഭാഷാ തടസങ്ങൾ ഇല്ലതെ തന്നെ ഉപഭോക്താക്കൾക്ക് അവരവരുടെ പ്രിയപ്പെട്ടവരുമായി സംവദിക്കുവാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ പുതിയ ഫീച്ചർ ഫോൺ വിപണിയിൽ ഇറക്കുന്നത്‌. മലയാളം, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ തുടങ്ങി ഭാരതത്തിലെ ഒട്ടുമിക്ക ഭാഷകളും ഇതിലൂടെ ഉപയോഗിക്കാവുന്നതാണ്. ഈ  ഭാഷകളിൽ  ഉപഭോക്താവിന് മെസ്സേജുകൾ അയക്കുവാനും സ്വീകരിക്കുവാനും സാധിക്കും.

2.4 ഇഞ്ച്‌ ഡിസ്പ്ലേയുളള കെ.കെ.റ്റി അൾട്രാ പ്ലസ്‌ യൂണിയൻ ഫോണിന് 32 ജിബി സ്റ്റോറേജ് ആണുള്ളത്. ഇതിനെ എസ്ഡി  കാർഡ്‌ ഉപയോഗിച്ച് 32 ജിബി വരെ വികസിപ്പിക്കാവുന്നതാണ്. 

18 മണിക്കൂർ ടോക്ക്ടൈം നൽകുന്ന 1750mAH ബാറ്ററിയാണ് കെ.കെ.റ്റി അൾട്രാ പ്ലസ്‌ യൂണിയൻ ഫോണിലുള്ളത്. ഡ്യുവൽ ചാർജിംഗ് സംവിധാനമുള്ള ഈ ഫോണിൽ പിൻ ഉപയോഗിച്ചോ യു.എസ്.ബി ഉപയോഗിച്ചോ ചാർജ് ചെയ്യാവുന്നതാണ്.  3.5 എംഎം ഓഡിയോ ജാക്കുള്ള ഫോണിൽ ബ്ലൂടൂത്ത്, വയർലസ് എഫ്എം, ഓഡിയോ വീഡിയോ പ്ലേയർ എന്നീ  സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 

Post your comments