Global block

bissplus@gmail.com

Global Menu

ഐസിഐസിഐ ലൊംബാർഡ് ഹെൽത്ത് അഡ്വൈസർ പുറത്തിറക്കി

കൊച്ചി: ആരോഗ്യ സംരക്ഷണം, ചികിത്സ തുടങ്ങിയവ സംബന്ധിച്ചു തീരുമാനമെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന  'ഹെൽത്ത് അഡ്വൈസർ' എന്ന വെബ് അധിഷ്ഠിത പ്ലാറ്റ്ഫോം  ഐസിഐസിഐ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് പുറത്തിറക്കി.

മികച്ച ചികിത്സ നല്കുന്ന ആശുപത്രികൾ, ഡോക്ടർമാർ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുകയും അതുവഴി ഉപഭോക്താക്കൾക്കു ശരിയായ തീരുമാനം എടുക്കുവാനും സഹായിക്കുന്ന വിധത്തിലാണ് ഹെൽത്ത്കെയർ അഡ്വൈസർ പ്ലാറ്റ്ഫോം രൂപപ്പെടുത്തിയിട്ടുള്ളത്. 

രാജ്യത്തെ ആയിരത്തോളം ആശുപത്രികളിൽ ലഭിക്കുന്ന ചികിത്സാവിവരങ്ങളും അതിനോടുള്ള ഉപഭോക്താക്കളുടെ യാഥാർഥ അനുഭവവും അടിസ്ഥാനമാക്കിയാണ്  ഹെൽത്ത് അഡ്വൈസർ പ്ലാറ്റ്ഫോം തയാറാക്കിയിട്ടുള്ളത്. രാജ്യത്തെ പത്തു പ്രധാന നഗരങ്ങളിലെ ആശുപത്രികളിൽ മുപ്പതിനം രോഗങ്ങളുടെ ചികിത്സയ്ക്കു വരുന്ന ചെലവുകൾ സംബന്ധിച്ചുള്ള 750-ലധികം ലിസ്റ്റിംഗ് പോർട്ടലിൽ നല്കിയിട്ടുണ്ട്. അപ്പെൻഡിക്സ്, ഹെർണിയ, പൈൽസ്, ബൈപാസ് സർജറി, കാറ്ററാക്ട് സർജറി, മുട്ടു മാറ്റിക്കൽ  ശസ്ത്രക്രിയ തുടങ്ങിയ രോഗങ്ങളുടെ ചികിത്സാച്ചെലവുകൾ ഇതിൽ നല്കിയിട്ടുണ്ട്. 

www.healthadvisor.icicilombard.com എന്ന വെബ്സൈറ്റിൽ നിന്നു ഏതൊരാൾക്കും ചികിത്സ, ആശുപത്രി തുടങ്ങിയവയുമായുള്ള വിവരങ്ങൾ ശേഖരിക്കാം. പ്രത്യേക രോഗത്തിനു വിവിധ ആശുപത്രികൾ  നല്‍കുന്ന ചികിത്സയുടെ ചെലവ്, ചികിത്സയുടെ ഗുണമേന്മ, അടിസ്ഥാനസൗകര്യങ്ങൾ, മുറി, മറ്റു പ്രഥാമിക ചെലവുകൾ, ഉപഭോക്താക്കൾ നല്കിയിട്ടുള്ള പ്രതികരണം, അത് അടിസ്ഥാനമാക്കിയുള്ള റേറ്റിംഗ് തുടങ്ങിയവ ഹെൽത്ത് അഡ്വൈസറിൽ ലഭ്യമാക്കിയിട്ടുണ്ട്.

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസുമായി ചേർന്നാണ് ഐസിഐസിഐ  ലൊംബാർഡ് ആശുപത്രികളുടെ നിലവാരം തായറാക്കിയിട്ടുള്ളത്. ഏതാണ്ട് 5000 പരാമീറ്ററുകളിൽ നിന്നു ഇന്ത്യൻ സാഹചര്യത്തിൽ പ്രസക്തമായ 20 സൂചകങ്ങളാണ് ആശുപത്രിയുടെ നിലവാരം തയാറാക്കാനായി ഉപയോഗിച്ചിട്ടുള്ളത്.

Post your comments