Global block

bissplus@gmail.com

Global Menu

അടിയന്തര സേവനങ്ങൾക്കായി ഇനി 112

ന്യൂഡൽഹി: ഇനി  ഏതു അടിയന്തര  സാഹചര്യത്തിലും 112  എന്ന നമ്പറിൽ  വിളിച്ചാൽ പോലീസ്, ആംബുലൻസ്, അഗ്നിശമന സേന വിഭാഗങ്ങളുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭിക്കുന്നതാണ്. അമേരിക്കയിൽ നിലവിലുള്ള 911 എന്ന ഒറ്റ എമർജൻസി നമ്പറിന്റെ അതേ മാതൃകയാണ് ഇന്ത്യയിൽ കൊണ്ട് വരാൻ ഉദ്ദേശിക്കുന്നത്.

ഈ  സേവനത്തിന്  ഇന്റർ-മിനിസ്റ്റീരിയൽ പാനൽ ടെലികോം കമ്മീഷൻ അനുമതി നൽകി. ഇതിനായുള്ള  ടെലികോം റെഗുലേറ്ററി അതോറിറ്റി  ഓഫ് ഇന്ത്യയുടെ (ട്രായ് ) ശുപാർശകൾ പാനൽ അംഗീകരിക്കുകയായിരുന്നു. ടെലികോം മന്ത്രി രവി ശങ്കർ പ്രസാദിന്റെ അനുമതി കൂടി  ലഭിച്ചാൽ  മാസങ്ങൾക്കുള്ളിൽ തന്നെ ഈ സേവനം നടപ്പാക്കാനാകും. പോലീസ് (100) ആംബുലൻസ് (108) അഗ്നിശമന സേന (101) എന്നീ നിലവിലുള്ള  അടിയന്തര നമ്പറുകൾ പുതിയ പദ്ധതി നടപ്പാക്കി ഒരു വർഷത്തിനുള്ളിൽ പ്രവർത്തനരഹിതമാകും. കൂടാതെ 112 എന്ന  പുതിയ നമ്പറിനെ  കുറിച്ച് പൊതുജനങ്ങൾക്കിടയിൽ കൂടുതൽ  ബോധവൽക്കരണം നടപ്പാക്കുകയും  ചെയ്യും.

അടിയന്തര  ഘട്ടത്തിൽ ആവശ്യക്കാർക്ക് 112  വിളിക്കുകയോ എസ്.എം.എസ് അയക്കുകയോ ചെയ്യാവുന്നതാണ്. ഇതിലുടെ ആവശ്യക്കാരൻ നിൽക്കുന്ന സ്ഥലം മനസിലാക്കി വളരെ അടുത്തുള്ള സഹായകേന്ദ്രത്തിൽ നിന്ന് തന്നെ വേണ്ട സഹായം എത്തിക്കാൻ സാധിക്കും. ഇംഗ്ലീഷ്, ഹിന്ദി എന്നിവ  കൂടാതെ  മറ്റു പ്രദേശിക ഭാഷകളിലും 112 സേവനങ്ങൾ ലഭിക്കുന്നതാണ്. ഔട്ട്‌ ഗോയിംഗ് ഇല്ലാത്ത മൊബൈലിൽ നിന്നും ലാൻഡ്‌ ലൈനിൽ നിന്നും 112 ലേക്ക് വിളിക്കാവുന്നതാണ്.വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രാജ്യം മുഴുവൻ സേവനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

Post your comments