Global block

bissplus@gmail.com

Global Menu

ഗ്രാമങ്ങളിൽ 2.95 കോടി വീടുകൾ നിർമ്മിക്കാൻ കേന്ദ്രം

ന്യൂഡൽഹി : 'ഹൗസ് ഫോർ ഓൾ' എന്ന പദ്ധതി പ്രകാരം ഗ്രാമീണ പ്രദേശങ്ങളിൽ 2022-ഓടെ  2.95 കോടി വീടുകൾ നിർമ്മിക്കുന്നതിനായി സർക്കാർ അനുമതി നൽക്കി. ഇതേ പദ്ധതി പ്രകാരം നഗരപ്രദേശങ്ങളിൽ രണ്ട് കോടി ഭവനങ്ങൾ നിർമ്മിക്കുന്നതിനായി സർക്കാർ മുൻപ് അനുമതി നല്കിയിരുന്നു.  

2016-2019 കാലയളവിലെ ഭവന നിർമാണ പദ്ധതിക്കായി 81,975 കോടി രൂപയുടെ  ചെലവാണ്  സർക്കാർ കണക്കാകിരിയിക്കുന്നത്. ഒരു കോടി കുടുംബങ്ങൾക്കാണ് 2016-2019 ൽ കാലയളവിൽ പുക്കാ ഹൗസ് നിർമ്മിച്ച്‌ നൽക്കാൻ പദ്ധതി ഇട്ടിരിക്കുന്നത്. ഡൽഹി ചണ്ടിഗർ ഒഴികെ  ഇന്ത്യയിൽ ഉടനീളമുള്ള  എല്ലാം ഗ്രാമീണ പ്രദേശങ്ങളിലും ഈ  പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ 

2016-ലെ ബജറ്റിൽ ഗ്രാമീണ പ്രദേശങ്ങളിലെ സാമ്പത്തികം മെച്ചപെടുത്തുവാൻ ഉള്ള നീക്കങ്ങൾ ഉൾപെടുതിയതോടെയാണ്  ഇന്ദിരാ ആവാസ് യോജന എന്ന പേരിൽ മുൻപ് അറിയപെട്ടിരുന്ന ഈ പദ്ധതിക്കു പുതുജീവൻ ലഭിച്ചത്.

പദ്ധതിയുടെ ചെലവിനായി 68,000 കോടി രൂപ ബജറ്റിൽ നീക്കി വച്ചി തുകയിൽ നിന്നുമായിരിക്കും വിനിയോഗിക്കുക.  ബാക്കിയുള്ള 21,975 കോടി രൂപ നബാർഡിൽ നിന്നും കടം എടുത്തു പദ്ധതി മുന്നോട് കൊണ്ടുപോകുമെന്ന് ടെലികോം മന്ത്രി രവി ശങ്കർ പ്രസാദ്‌ പറഞ്ഞു .

Post your comments