Global block

bissplus@gmail.com

Global Menu

ബാങ്കുകൾക്ക് നാലു ദിവസത്തെ അവധി

ന്യൂഡൽഹി: ഈ വരുന്ന  വ്യാഴാഴ്ച മുതൽ നാലു ദിവസത്തേയ്ക്ക് മിക്ക സംസ്ഥാനങ്ങളിലും  ബാങ്കുകൾക്ക് അവധി. അതിനാൽ തുടർച്ചയായി നാല് ദിവസങ്ങളിൽ യാതൊരു വിധ പണമിടപാടും ഉപഭോക്താക്കൾക്ക് നടത്താൻ സാധിക്കുകയില്ല. എന്നാൽ ജനങ്ങൾക്ക് എ.റ്റി.എം വഴി സുഗമമായി പണമിടപാട് നടത്താൻ  സാധിക്കുന്നതരത്തിൽ സംവിധാനം ഉറപ്പാക്കുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു .

നാലാം ശനിയാഴ്ച ഉൾപ്പെടെ  ഹോളി, ദുഃഖ വെള്ളി, ഞായർ തുടങ്ങിയ നാലു അവധികളാണ് തുടർച്ചയായി ഉള്ളത്. സാധാരണയായി  എല്ലാ മാസവും രണ്ടും നാലും  ശനിയാഴ്ചകൾ ബാങ്കുകൾക്ക് അവധിയാണ്. ഐ.ബി.എം  വെബ്സൈറ്റ് പ്രകാരം തമിഴ്നാട്, കേരളം, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഹോളി ദിവസം ബാങ്കുകൾക്ക് അവധി ഉണ്ടായിരിക്കുന്നതല്ല.

ജനങ്ങൾക്ക് പണമിടപാടിന്  യാതൊരു വിധ ബുദ്ധിമുട്ടും ഉണ്ടാവാത്ത തരത്തിൽ  എ. റ്റി. എമ്മുകൾ സജ്ജമാണെന്ന്  ബാങ്കുകൾ ഉറപ്പ് വരുത്തണമെന്ന് മുതിർന്ന പൊതുമേഖലാ ബാങ്ക് അധികൃതർ അറിയിച്ചു. കൂടാതെ ഈ ദിവസങ്ങളിൽ ആളുകളുടെ പണത്തിന്റെ ആവശ്യം കണക്കിലെടുത്ത് എ. റ്റി. എം മെഷീനുകളിൽ  കൂടുതൽ പണം നിക്ഷേപിക്കുമെന്നും ബാങ്ക് അധികൃതർ കൂട്ടിച്ചേർത്തു.

മാർച്ച്‌ 28 മുതൽ 31 വരെ ഒരു വിഭാഗം ബാങ്ക് ജീവനക്കാർ പണിമുടക്കിന് നോട്ടീസ്  നൽകിയിട്ടുണ്ട്. പണിമുടക്ക് നടന്നാൽ  ബാങ്ക് പ്രവർത്തനത്തെ  അത് സാരമായി ബാധിക്കും. ഇതുമുലം ഉപഭോക്താക്കൾക്ക്‌ ഉണ്ടാകാവുന്ന അസൗകര്യം ഒഴിവാക്കാൻ മാർച്ച്‌ 26 ശനിയാഴ്ച പ്രവർത്തി ദിവസമാക്കുമെന്ന് ഐ.ഡി.ബി.ഐ ബാങ്ക്  അറിയിച്ചു .

ഐ.ഡി.ബി.ഐ ബാങ്ക് സ്വകാര്യവത്കരിക്കാനുള്ള സർക്കാർ നീക്കത്തിന്  എതിരെയാണ് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി പണിമുടക്കിന്  ആഹ്വാനം ചെയ്തിരിക്കുന്നത്.

Post your comments