Global block

bissplus@gmail.com

Global Menu

സിമൻറ്, മൂലധന മേഖലകളിൽ നിക്ഷേപ സാധ്യത കൂടുതൽ

കൊച്ചി: നിലവിലെ സാഹച- ര്യങ്ങൾ കണക്കിലെടുക്കുമ്പോൾ കമ്മോഡിറ്റി ഓഹരികളിലെ നിക്ഷേപങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്നതാണ് ഉചിതമെന്ന് യു.ടി.ഐ. മ്യൂച്ചൽ ഫണ്ടിന്‍റെ ലളിത് നമ്പ്യാർ അഭിപ്രായപ്പെട്ടു.  ആഗോള തലത്തിലെ നിരവധി ഘടകങ്ങൾ കൂടി കണക്കിലെടുത്താണിത്. 

മാന്ദ്യവുമായി ബന്ധപ്പെട്ട് നീക്കങ്ങൾ നടത്തിയ കമ്പനികൾ ഇപ്പോൾ തിരിച്ചു വരവിന്‍റെ ഘട്ടത്തിലാണ്. ഈ പശ്ചാത്തലത്തിൽ സിമന്‍റ്, മൂലധന ഉല്‍പ്പന്ന കമ്പനികൾ മികച്ച പ്രകടനമാവും കാഴ്ച വെക്കുക.  ഏപ്രിൽ അഞ്ചിനു നടക്കാനിരിക്കുന്ന റിസർവ്വ് ബാങ്കിന്‍റെ പണ അവലോകന യോഗത്തെ കുറിച്ച് സൂചിപ്പിച്ചു കൊണ്ട് വിപണി ഇപ്പോൾ തന്നെ 25 അടിസ്ഥാന പോയിന്‍റുകളൊടെ കുറവ് പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി ബന്ധപ്പെട്ട് യു.എസ്.എഫ്.ഡി.എ. നടത്തുന്ന പരിശോധനകളെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. ഏതാനും വർഷങ്ങളായി ഈ പരിശോധന വർധിച്ചു വരികയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ  ഇതു ഗണ്യമായി ഉയർന്നിട്ടുമുണ്ട്. 

ഈ രംഗത്തെ മൽസരം കൂടുതൽ ശക്തമായതിനാൽ കൂടുതൽ കമ്പനികളിൽ ശ്രദ്ധ പതിപ്പിക്കേണ്ട ആവശ്യവും ഇവിടെയുണ്ട്. മോളിക്യൂളുകളുമായി ബന്ധപ്പെട്ട് കൂടുതൽ റിസ്ക്ക് എടുക്കാനും അതുവഴി ഉയർന്ന നേട്ടമുണ്ടാക്കാനും കഴിയുന്ന കമ്പനികളെയാണ് ഇതിനായി കണക്കിലെടുക്കേണ്ടത്. ഗ്യാസ്, ഓയിൽ രംഗത്ത് ഓഹരികളുമായി ബന്ധപ്പെട്ട്  ഉയർച്ചയുടെ സൂചനകളാണു ദൃശ്യമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

വിപണിയെ മൊത്തത്തിൽ കണക്കിലെടുക്കുമ്പോൾ ഏപ്രിൽ അഞ്ചിലെ റിസർവ്വ് ബാങ്ക് തിരുമാനവും ഫെഡ് യോഗവുമായിരിക്കും പ്രധാനമായും നിരീക്ഷിക്കേണ്ട രണ്ടു ഘടകങ്ങൾ.  റിസർവ്വ് ബാങ്കുമായി ബന്ധപ്പെട്ട് 25 അടിസ്ഥാന പോയിന്‍റുകളുടെ വെട്ടിക്കുറക്കൽ വിപണി ഇപ്പോൾ തന്നെ പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.  

Post your comments