Global block

bissplus@gmail.com

Global Menu

വാട്ട്സാപ്പ് ഇനി ബോൾഡ്, ഇറ്റാലിക്ക് ഫോർമാറ്റിലും

ന്യൂഡൽഹി :ഇതാ  മനോഹരമായി മെസ്സേജ് ചെയ്യാൻ പുതിയ സവിശേഷതകളുമായി വാട്ട്‌സാപ്പ്.  ആൻഡ്രോയിഡ് ഫോണുകൾക്കായി ഇറക്കിയ വാട്സാപ്പിൻറെ പുതിയ 2.12.535 എന്ന പതിപ്പിലൂടെയാണ് പുതിയ ഫീച്ചറുകൾ എത്തുന്നത്‌.

ഇതിലുടെ  ഉപഭോക്കതകൾക്ക് ബോൾഡ് , ഇറ്റാലിക്ക് എന്നീ  ഫോർമാറ്റുകൾ ഉപയോഗിച്ച് മെസ്സേജ് ചെയ്യാവുന്നതാണ്.കൂടാതെ  മെസ്സേജിനെ  ഹൈലൈറ്റ് ചെയ്യാൻ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

വരികളുടെ മുൻപിലും പിൻപിലുമായി അണ്ടർസ്കോർ (_ ) ചിഹ്നം ഉപയോഗിച്ചാൽ ഉപഭോക്കതകൾക്ക് ഇറ്റാലിക് ഫോർമാറ്റിലോട്ടു അവയെ മാറ്റാവുന്നതാണ്. ഇതേ രീതിയിൽ ആസ്റ്റെറിസ്ക്‌ (*) ചിഹ്നം ഉപയോഗിച്ചാൽ ബോൾഡ് ഫോർമാറ്റും ലഭ്യമാകും.

കൂടാതെ ഇനി മുതൽ ഗൂഗിൾ ഡ്രൈവിൽ  സൂക്ഷിച്ചിരിക്കുന്ന  പിഡിഎഫ്, വേർഡ്‌, പവർ പോയിന്റ്‌  തുടങ്ങിയ ഫയലുകളും ഇനി വാട്ട്‌സാപ്പിലുടെ ഷെയർ ചെയ്യാവുന്നതാണ്.ഇത്തരത്തിൽ ഫയലുകൾ കൈമാറുമ്പോൾ പി ഡി എഫ് ഫയലുകളായിട്ടായിരിക്കും മറ്റുള്ളവർക്കു ലഭിക്കുക. 

Post your comments