Global block

bissplus@gmail.com

Global Menu

ടി 20 ലോകകപ്പിൽ ഇന്ത്യൻ വിജയത്തിനായി സൈക്കിൾ പ്യുവർ പ്രാർത്ഥന

കൊച്ചി: ഇന്ത്യ ടി 20 ക്രിക്കറ്റ് കിരീടം ചൂടാനായി  സൈക്കിൾ പ്യൂവർ അഗർബത്തീസിന്‍റെ പ്രേ ഫോർ ഇന്ത്യ പ്രചാരണ പരിപാടിക്കു  കൊച്ചിയിൽ തുടക്കം കുറിച്ചു. 

ഇന്ത്യയുടെ വിജയത്തിനുവേണ്ടി പ്രാർത്ഥിക്കാനുള്ള വേദിയാണ് ഈ പ്രചാരണപരിപാടിയിലൂടെ സൈക്കിൾ പ്യൂവർ അഗർബത്തീസ് ഒരുക്കുന്നത്. പ്രശസ്ത ക്രിക്കറ്റർ സച്ചിൻ ബേബിയാണ് കൊച്ചിയിൽ പ്രചാരണപരിപാടി ഫ്ളാഗ് ഓഫ് ചെയ്തത്. രാജ്യത്തെ 50 നഗരങ്ങളിൽ  ഈ പ്രചാരണ പരിപാടി  സംഘടിപ്പിക്കും.

ഓരോ നഗരത്തിലും സൈക്കിൾ പ്യുവർ അഗർബത്തീസ് വാഹനങ്ങൾ ക്രിക്കറ്റ് പ്രേമികളിൽ നിന്നു പ്രാർഥനകളും ആശംസകളും ഏറ്റു വാങ്ങും. ഇതു സൂചിപ്പിക്കുന്നതിനായി  ഓരോ വാഹനത്തിലും ആറടി ഉയരമുള്ള അഖണ്ഡ് അഗർബത്തി കത്തിച്ചു നിർത്തും. ഇതിനു പുറമേ സാമൂഹ്യമാധ്യമങ്ങളില്‍നിന്നുള്ള ശക്തമായ പിന്തുണയും  ഈ പ്രചാരണപരിപാടിക്കുണ്ടാകും. സോഷ്യൽ മീഡിയയിൽ പ്രാർത്ഥനാ  സന്ദേശങ്ങൾ അപ്ലോഡ് ചെയ്യുമെന്ന് പ്രചാരണ പരിപാടി വിശദീകരിച്ചുകൊണ്ട്  സൈക്കിൾ പ്യുവർ മാനേജിംഗ് ഡയറക്ടർ അർജുൻ രംഗ പറഞ്ഞു.

Post your comments