Global block

bissplus@gmail.com

Global Menu

കൊച്ചിയിൽ ഒരു വർഷം; ഒലയുടെ വളർച്ച 25 മടങ്ങ്‌

കൊച്ചി:  കൊച്ചിയിൽ എത്തിയതിന്‍റെ ഒന്നാം വാർഷികത്തോടുനുബന്ധിച്ച് ഒല കൊച്ചിയിലെ യാത്രയ്ക്ക് 50 ശതമാനം ഡിസ്കൗണ്ട് പ്രഖ്യാപിച്ചു. ഗഛഇഒക 50  എന്ന കൂപ്പണ്‍ കോഡ് നല്കി ബുക്ക് ചെയ്താല്‍  മിനി, സെഡാൻ യാത്രകൾക്ക് ഈ സൗജന്യം ലഭിക്കും. 

ദൈനംദിന യാത്രയ്ക്കുള്ള ഇന്ത്യയിലെ മുൻനിര മൊബൈൽ ആപ് ആയ ഒല 2015 ആദ്യമാണു കൊച്ചിയിൽ പ്രവർത്തനം തുടങ്ങിയത്. 

നൂറു കാബുകളുമായി തുടങ്ങിയ കൊച്ചിയിലെ ഒല  യാത്രാസേവന ശൃംഖലയിൽ ഇന്നു 2500 കാബുകളുണ്ട്. ഇരുപത്തിയഞ്ചിരട്ടി വളർച്ചയാണ് ഉണ്ടായിട്ടുള്ളത് എന്ന് കമ്പനി പറഞ്ഞു. ഒല മൊബൈൽ ആപ് വഴി ബുക്കു ചെയ്താൽ ആറുമിനിട്ടിനുള്ളിൽ ഇന്നു കൊച്ചിയിലെ യാത്രക്കാർക്ക് കാബ് ലഭിക്കും.

കൊച്ചിയിലും കേരളത്തിലെ ഇതരഭാഗങ്ങളിലും  കൂടുതല്‍ മെച്ചപ്പെട്ട മൊബൈല്‍ ആപ് ലഭ്യമക്കുന്നതിനുള്ള ശ്രമത്തിലാണ് കമ്പനി.

Post your comments